തൃശൂര്‍: വഖഫ് നിയമത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടുന്ന മുനമ്പം ജനതയ്ക്ക് നീതി ലഭിക്കും വരെ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതി മുനമ്പം ജനതക്ക് ഒപ്പംനിന്ന് പോരാടുമെന്ന് അതിരൂപതാതല ഐകദാര്‍ഡ്യദിനാചാരണം ഉദ്ഘാടനം ചെയ്തു കൊണ്ടു അതിരൂപതാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍ പ്രഖ്യാപിച്ചു.
തൃശൂര്‍ അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഹ്വാനപ്രകാരം അതിരൂപതയിലെ എല്ലാ യൂണിറ്റുകളിലും മുനമ്പം ഐകദാര്‍ഢ്യദിനചാരണം നടന്നു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി കാക്കശേരി അധ്യക്ഷതവഹിച്ചു. ഡോളേഴ്സ് ബസലിക്ക പള്ളിയില്‍ നടന്ന അതിരൂപതതല പരിപാടിയില്‍ ബസലിക്ക ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.
1995ല്‍ കേന്ദ്രസര്‍ക്കാര്‍ വഖഫ് ട്രൈബ്യൂണല്‍ സ്ഥാപിക്കുകയും ട്രൈബ്യൂണല്‍ തീരുമാനത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിക്കുപോലും ഇടപെടാന്‍ സാധിക്കാത്ത വിധം വഖഫ് ട്രൈബ്യൂണലിനു അന്യായമായ അധികാരം നല്‍കുന്ന നിയമനിര്‍മ്മാണം അന്നത്തെ കേന്ദ്രസര്‍ക്കാര്‍ സൂത്രത്തില്‍ നടത്തിയത് അറിയാതെ പോയതില്‍ ലജ്ജിക്കുന്നു എന്ന് വിഷയാവതരണം നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പ്രഫ. കെ.എം ഫ്രാന്‍സിസ് മാസ്റ്റര്‍ പറഞ്ഞു.
അതിരൂപതാ ട്രഷറര്‍ റോണി അഗസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ലീല വര്‍ഗീസ്, ഡോളേഴ്സ് ഫൊറോന പ്രസിഡന്റ് ഷാനു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. അതിരൂപതാ ജനറല്‍ സെക്രട്ടറി കെ.സി ഡേവിസ്, വൈസ് പ്രസിഡന്റ് അഡ്വ. ബൈജു ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ ആന്റോ തൊറയന്‍, മേഴ്‌സി ജോയ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *