Follow Us On

21

April

2025

Monday

കര്‍ദിനാള്‍ കന്താലമെസയുടെ പിന്‍ഗാമിയായി ഫാ. റോബര്‍ട്ടോ പസോളിനിയെ നിയമിച്ച് മാര്‍പാപ്പ

കര്‍ദിനാള്‍ കന്താലമെസയുടെ പിന്‍ഗാമിയായി ഫാ. റോബര്‍ട്ടോ പസോളിനിയെ നിയമിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പേപ്പല്‍ വസതിയുടെ പ്രബോധകനായി 44 വര്‍ഷം സേവനം ചെയ്ത കര്‍ദിനാള്‍ റെനിയേരോ കന്താലമെസയുടെ പിന്‍ഗാമിയായി ഒഎഫ്എം കപ്പൂച്ചിന്‍ വൈദികനായ ഫാ. റോബര്‍ട്ടോ പാസോളിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.

1980-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ സ്ഥാനത്തേക്ക് നിമയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 44 വര്‍ഷമായി പേപ്പല്‍ വസതിയുടെ പ്രബോധകനായി തുടരുന്ന കര്‍ദിനാള്‍ കന്താലമെസക്ക് ഇപ്പോള്‍ 90 വയസുണ്ട്.

മിലാനിലെ ദൈവശാസ്ത്രപഠനത്തിനായുള്ള  യുണിവേഴ്‌സിറ്റിയില്‍ ബൈബിള്‍ വ്യാഖ്യാനത്തിന്റെ പ്രഫസറായി സേവനം ചെയ്യുന്ന ഫാ. പസോളിനിയാവും ഇനിമുതല്‍ നോമ്പുകാലങ്ങളിലെ വെള്ളായാഴ്ചകളില്‍ പേപ്പല്‍ വസതിയുടെ പ്രബോധകന്‍ നല്‍കുന്ന വിചിന്തനങ്ങള്‍ പങ്കുവയ്ക്കുക. 1971 നവംബര്‍ അഞ്ചിന് മിലാനില്‍ ജനിച്ച പസോളിനി 2006 സെപ്റ്റംബര്‍ 23 നാണ് കപ്പൂച്ചിന്‍ സഭയ്ക്കുവേണ്ടി വൈദികനായി അഭിഷിക്തനായത്.

റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്നും ബിബ്ലിക്കല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഫാ. പസോളിനി മിലാനിലും  വെനീസിലുമുള്ള ദൈവശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രഫസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ബിബ്ലിക്കല്‍ ആധ്യാത്മികതയുമായി ബന്ധപ്പെട്ട് പുസ്തകങ്ങളുടെ കര്‍ത്താവ് രചയിതാവായ ഫാ. പസോളിനി അറിയപ്പെടുന്ന ധ്യാനഗുരുവുമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?