Follow Us On

01

July

2025

Tuesday

മുനമ്പം നിരാഹാര സമരം 32-ാം ദിവസത്തിലേക്ക്

മുനമ്പം നിരാഹാര സമരം 32-ാം ദിവസത്തിലേക്ക്
മുനമ്പം: നീതിക്കുവേണ്ടിയുള്ള മുനമ്പം നിവാസികളുടെ റിലേ നിരാഹാര സമരം 32-ാം ദിവസത്തിലേക്ക്. മുപ്പത്തി ഒന്നാം ദിനത്തിലെ നിരാഹാര സമരം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. മുഖമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും  നീതിയുടെ സ്വരത്തിനായി കാതോര്‍ക്കാമെന്നും  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി, കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
പള്ളിപ്പുറം മഞ്ഞുമാത ബസ്ലിക്ക റെക്ടര്‍ റവ. ഡോ. ആന്റണി കുരിശിങ്കല്‍, സഹവികാരിമാര്‍, ഇടവക സമൂഹം, കര്‍മ്മലീത്ത മാതൃസഭ സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. തങ്കച്ചന്‍ ഞാലിയത്ത്, ഫാ.ജോസ് അലക്‌സ്, ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി , പ്രസിഡന്റ് അഡ്വ. ചാര്‍ളി പോള്‍, കോതമംഗലം രൂപത എകെസിസി കല്ലാനിക്കല്‍ യൂണിറ്റ് അംഗങ്ങള്‍, തൃശൂര്‍ അതിരൂപത ഡോളേഴ്‌സ് ബസലിക്കയിലെ ഫാ. ജോബ് പാടത്ത്, കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സമരപന്തലിലെത്തി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?