ചിക്കാഗോ: ഓരോ പ്രവൃത്തികളും മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു തിരിവെളിച്ചമായി മാറ്റുവാന്‍ സാധിക്കണമെന്ന് ചിക്കാഗോ രൂപത അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്. ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതയുടെ രണ്ടാമത് വാര്‍ഷികാഘോഷങ്ങള്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ വിവിധ രീതികളിലൂടെ പങ്കാളിയാകുന്ന മിഷന്‍ ലീഗ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അഭിന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് ദാനവേലില്‍, ജനറല്‍ സെക്രട്ടറി ടിസണ്‍ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആന്‍ ടോമി, സോണിയാ ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. രൂപതാ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്‌നസ് മരിയ എം.എസ്.എം.ഐ നന്ദിയും പറഞ്ഞു.
വിവിധ മത്സരങ്ങളില്‍ രൂപതാ തലത്തില്‍ വിജയികളായവരെ യോഗത്തില്‍ ആദരിച്ചു. അമേരിക്കയിലെ എല്ലാ ഇടവകകളി ല്‍നിന്നുമുള്ള മിഷന്‍ ലീഗിന്റെ ഭാരവാഹികളും പ്രതിനിധികളും വാര്‍ഷികാഘോഷങ്ങളില്‍ പങ്കാളികളായി.
Leave a Comment
Your email address will not be published. Required fields are marked with *