Follow Us On

03

December

2024

Tuesday

സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കുമുള്ള സഹായം പത്ത് കോടി ഡോളര്‍ കവിഞ്ഞു

സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കുമുള്ള സഹായം പത്ത് കോടി ഡോളര്‍ കവിഞ്ഞു

വാഷിംഗ്ടണ്‍ ഡിസി: സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കും ക്രൈസ്തവ കൂട്ടായ്മയായ നൈറ്റ്‌സ് ഓഫ് കൊളംബസ് നല്‍കിവരുന്ന സഹായം പത്ത് കോടി ഡോളര്‍ കവിഞ്ഞു. റീഫണ്ട് സപ്പോര്‍ട്ട് വൊക്കേഷന്‍ പ്രോഗ്രാം(ആര്‍എസ്‌വിപി) എന്ന പദ്ധതിയിലൂടെ 40 വര്‍ഷമായി സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കും നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ പ്രാദേശിക കൗണ്‍സിലുകള്‍ വഴിയായി സഹായം ലഭ്യമാക്കുന്നുണ്ടെന്ന് സുപ്രീം നൈറ്റ് പാട്രിക്ക് കെല്ലി പറഞ്ഞു. ദിവ്യകാരുണ്യത്തോടും സഭയോടുമുള്ള നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സ്‌നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കെല്ലി കൂട്ടിച്ചേര്‍ത്തു.

പിതാവിന്റെ മരണത്തിന് ശേഷം  തുടര്‍പഠനത്തിന് പണമില്ലാതെ സെമിനാരി പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലൂടെ കടന്നുപോയ വാഴ്ത്തപ്പെട്ട മൈക്കിള്‍ മക്ഗിവ്‌നിയാണ് നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സ്ഥാപകന്‍. അന്ന് ഹാര്‍ട്ട്‌ഫോര്‍ഡ് ബിഷപ് നല്‍കിയ സാമ്പത്തിക സഹായമുപയോഗിച്ചാണ് മൈക്കിള്‍ സെമിനാരി പഠനം പൂര്‍ത്തീകരിച്ചത്. ഇന്ന് ആര്‍എസ്‌വിപി പദ്ധതിയിലൂടെ അടുത്ത തലമുറയിലെ വൈദികരെയും സന്യസ്തരെയും സഹായിക്കുകയാണ് ഫാ. മക്ഗിവ്‌നി  സ്ഥാപിച്ച ഈ കൂട്ടായ്മയിലൂടെ തങ്ങള്‍ ചെയ്യുന്നതെന്ന് കെല്ലി പറഞ്ഞു.  സുവിശേഷപ്രഘോഷണത്തിലുള്ള മക്ഗിവ്‌നിയുടെ തീക്ഷ്ണതയും സഹമനുഷ്യരോടുള്ള കരുതലും ക്രൈസ്തവ കൂട്ടായ്മയുടെയും സഹോദരസ്‌നേഹത്തിന്റെയും ഉത്തമമാതൃകയാണെന്ന്  ഫാ. മക്ഗിവ്‌നിയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോടനുബന്ധിച്ച  പുറപ്പെടുവിച്ച അപ്പസ്‌തോലിക തിരുവെഴുത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. ഇന്ന് 16,800ലധികം പ്രാദേശിക കൗണ്‍സിലുകളിലായി 21 ലക്ഷം നൈറ്റ്‌സ് ഓഫ് കൊളംബസ് അംഗങ്ങളാണ് ലോകമെമ്പാടുമായി സേവനം ചെയ്യുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?