Follow Us On

28

December

2024

Saturday

20-ന് ചുവപ്പ് ബുധനായി ആചരിക്കും; ഇടവകകളും വ്യക്തികളും പങ്കുചേരണമെന്ന് കര്‍ദിനാള്‍ നിക്കോള്‍സ്

20-ന് ചുവപ്പ് ബുധനായി ആചരിക്കും; ഇടവകകളും വ്യക്തികളും പങ്കുചേരണമെന്ന് കര്‍ദിനാള്‍ നിക്കോള്‍സ്

ലണ്ടന്‍: ക്രൈസ്തവവിശ്വാസികള്‍ ആഗോളതലത്തില്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനായി സന്നദ്ധസംഘടനയായ എസിഎന്നിന്റെ നേതൃത്വത്തില്‍ നവംബര്‍ 20-ന്  ചുവപ്പ് ബുധനായി ആചരിക്കും. അന്നേദിനം രാത്രിയില്‍ ദൈവാലയങ്ങളും മറ്റ് കെട്ടിടങ്ങളും ചുവപ്പു വെളിച്ചത്തില്‍ അലങ്കരിച്ചുകൊണ്ടാണ്  ചുവപ്പ് ബുധന്‍ ആചരിക്കുക.

ഈ ആചരണത്തില്‍ പങ്കുചേരാന്‍ ഇടവകകളെയും വ്യക്തികളെയും ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും സഭയുടെ തലവനായ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് ക്ഷണിച്ചു. മതപീഡനത്തിന്റെ ഭാഗമായി വിവിധ വെല്ലുവിളികള്‍ നേരിടുന്ന ക്രൈസ്തവരായ കുട്ടികളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ചുവപ്പ് ബുധന്‍ ആചരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?