Follow Us On

07

June

2025

Saturday

നീതി നടത്തുന്നതിലെ കാലവിളംബം അക്ഷന്തവ്യമായ അപരാധം: മാര്‍ പാംപ്ലാനി

നീതി നടത്തുന്നതിലെ കാലവിളംബം അക്ഷന്തവ്യമായ അപരാധം: മാര്‍ പാംപ്ലാനി
മുനമ്പം: നീതി നടത്തുന്നതിലെ കാലവിളംബം അക്ഷന്ത വ്യമായ അപരാധമാണെന്ന് തലശേരി അര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനത റവന്യൂ അവകാശങ്ങള്‍ക്ക് വേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യത്തിന് അപമാനമാണ്. നീതി ആരുടെയും ഔദാര്യമല്ല അവകാശമാണ്. മുനമ്പം സമരത്തെ നിര്‍വീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും മാര്‍ പാംപ്ലാനി ഓര്‍മിപ്പിച്ചു. മുനമ്പം ജനത ഉയര്‍ത്തിയ വിഷയം മുനമ്പത്തിന്റെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ലെന്നും അവര്‍  നാടിന് നല്‍കിയ ചരിത്ര സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍  റവ. ഡോ ഫിലിപ്പ് കവിയില്‍, ഫാ. ആന്റണി സേവ്യര്‍, തലശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, അതിരൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. അഖില്‍ മുക്കുഴി, പ്രസിഡന്റ് ജോയല്‍ പുതുപറമ്പില്‍, ജനറല്‍ സെക്രട്ടറി അബിന്‍ വടക്കേക്കര, കത്തോലിക്ക കോണ്‍ഗ്രസ് നെല്ലിക്കാംപൊയില്‍ ഫൊറോന പ്രസിഡന്റ് തോമസ് വര്‍ഗീസ്, ഷെല്‍സി കാവനാടി, സിജോ കണ്ണെഴുത്ത്  ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി, കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?