Follow Us On

10

April

2025

Thursday

ക്രൈസ്തവ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും 17ന്‌

ക്രൈസ്തവ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും 17ന്‌
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, ഡിസിഎംഎസ് സപ്തതി വര്‍ഷം എന്നിവയോട് അനുബന്ധിച്ച് നവംബര്‍ 17-ന് രാമപുരത്ത് ക്രൈസ്തവ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നടക്കും. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപാരിഷ് ഹാളില്‍ രാവിലെ ഒമ്പതിന് കെസിബിസി എസ്‌സി, എസ്ടി, ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം സിമ്പോസിയം ഉദ്ഘാടനം ചെയ്യും.
വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ദളിത് വിമോചനത്തിന് വഴികാട്ടി എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ഡോ. സിജോ ജേക്കബ്, പാലാ രൂപത വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഡിസിഎംഎസ് പാലാ രൂപത പ്രസിഡന്റ് ബിനോയി ജോണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍ സിമ്പോസിയത്തിന്റെ മോഡറേറ്ററായിരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ നഗറില്‍ നടക്കുന്ന ക്രൈസ്തവ മഹാസമ്മേളനത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ആമുഖസന്ദേശം നല്‍കും.
കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായിരിക്കും. കെസിബിസി, ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം, പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണവും മന്ത്രി റോഷി അഗസ്റ്റിന്‍ ജൂബിലി സന്ദേശവും നല്‍കും.
എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എംഎല്‍എമാരായ മാണി സി. കാപ്പന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മോന്‍സ് ജോസഫ്, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ബിന്ദു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. രാമപുരം ഫൊറോന വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം സ്വാഗതവും പാലാ രൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ് കൃതജ്ഞതയും പറയും.
അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദേശീയ സിമ്പോസിയത്തിനും അമ്പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന ക്രൈസ്തവ മഹാസമ്മേളനത്തിനുമായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?