Follow Us On

10

April

2025

Thursday

ഫാ. അലക്‌സ് പയ്യമ്പള്ളി രൂപപ്പെടുത്തിയ ക്രൈസ്തവദര്‍ശനം അനേകര്‍ക്ക് രക്ഷാകരമാര്‍ഗമായി

ഫാ. അലക്‌സ് പയ്യമ്പള്ളി രൂപപ്പെടുത്തിയ ക്രൈസ്തവദര്‍ശനം അനേകര്‍ക്ക് രക്ഷാകരമാര്‍ഗമായി
മാരാമണ്‍: ഫാ. അലക്‌സ് പയ്യമ്പള്ളി രൂപപ്പെടുത്തിയ ക്രൈസ്തവദര്‍ശനം അനേകര്‍ക്ക് രക്ഷാകരമാര്‍ഗമായെന്ന് കോട്ടയം അതിരൂപത മലങ്കര റീജിയന്‍ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം.
കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണമുന്നേറ്റത്തിന്റെ പ്രാരംഭകാല നേതാക്കളിലൊരാളും ധ്യാനഗുരുവും തിരുവചനധ്യാനകേന്ദ്രം സ്ഥാപകനുമായിരുന്ന ഫാ. അലക്‌സ് പയ്യമ്പള്ളിയുടെ ഇരുപത്തിയേഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാരാമണ്‍ ലിറ്റില്‍ ഫ്‌ളവര്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദൈവവുമായുള്ള ഐക്യമാണ് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം. സൃഷ്ടവസ്തുക്കളുടെ സമൃദ്ധിയല്ല ഒരാളുടെ ആത്മീയജീവിതത്തിന്റെ അളവുകോല്‍. കൃപാജീവിതത്തിന്റെ പടിവാതില്‍ സുവിശേഷം അറിയുകയാണ്. ക്രിസ്തുവിലൂടെ നാം ദൈവികജീവനില്‍ പങ്കുകാരാകുന്നു; മാര്‍ അപ്രേം ചൂണ്ടിക്കാട്ടി.
ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ഡാനിയല്‍ (ബെന്നി) നാരകത്തിനാല്‍ വചനപ്രഘോഷണം നടത്തി. മാരാമണ്‍ ലിറ്റില്‍ ഫ്‌ളവര്‍ മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ജോണ്‍സണ്‍ ചിറയില്‍, പ്രഫ. പയസ് ജോസഫ് എന്നിവരും പ്രസംഗിച്ചു. തിരുവചന ധ്യാനകേന്ദ്രം പ്രയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണ ശുശ്രൂഷകള്‍.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?