Follow Us On

22

December

2024

Sunday

ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണം; 13 രാജ്യങ്ങളിലെ ഭവനനിര്‍മാണ പദ്ധതികള്‍ പാപ്പ ആശിര്‍വദിച്ചു

ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണം; 13 രാജ്യങ്ങളിലെ ഭവനനിര്‍മാണ പദ്ധതികള്‍ പാപ്പ ആശിര്‍വദിച്ചു

വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് മുന്നോടിയായി 13 രാജ്യങ്ങളിലെ ഭവനനിര്‍മാണപദ്ധതികള്‍ പ്രതിനിധീകരിക്കുന്ന 13 താക്കോലുകളുടെ പ്രതിരൂപങ്ങള്‍ പാപ്പ ആശിര്‍വദിച്ചു.

വിശുദ്ധ വിന്‍സെന്റ്ഡിപോളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാംവിന്‍ ഹോംലെസ് അലയന്‍സ് എന്ന സന്നദ്ധസംഘടനയാണ് 13 രാജ്യങ്ങളിലും ഭവനനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  2025 ജൂബിലിവര്‍ഷത്തില്‍ റോമിലെത്തി ഒരോ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് താക്കോലുകള്‍ സ്വീകരിക്കും. സിറിയ, ഓസ്‌ട്രേലിയ, ബ്രസീല്‍, കംബോഡിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ചിലി, കോസ്റ്റ റിക്ക, ഇറ്റലി, സേനഗള്‍, ടാന്‍സാനിയ, ടോംഗ, യുകെ, ഉക്രെയ്ന്‍ എന്നിവയാണ് ഭവനപദ്ധികള്‍ക്കായി തിരഞ്ഞെടുത്ത 13 രാജ്യങ്ങള്‍.

‘ദരിദ്രരുടെ പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്ക് ഉയരുന്നു’ എന്ന വാക്യം പ്രമേയമായി ആചരിച്ച ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ വത്തിക്കാനിലെ  പോള്‍ ആറാമന്‍ ഹാളില്‍ ഒരുക്കിയ വിരുന്നില്‍ പാപ്പയോടൊപ്പം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 1300 പേര്‍ പങ്കുചേര്‍ന്നു. ദരിദ്രര്‍ക്കായി എന്തെങ്കിലും കരുതാറുണ്ടോ?, അവര്‍ക്ക് നല്‍കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നോക്കാറുണ്ടോ? അവരുടെ കൈകളില്‍ സ്പര്‍ശിക്കാറുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ വിചിന്തനം ചെയ്യുവാന്‍ ആഞ്ചലൂസ്   പ്രഭാഷണത്തില്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദരിദ്രര്‍ക്ക്  കാത്തിരിക്കാനാവില്ലെന്ന കാര്യം മറക്കരുതെന്നും പാപ്പ പറഞ്ഞു.

ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയും ഇറ്റാലിയന്‍ റെഡ് ക്രോസുമായി സഹകരിച്ചാണ് ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും ക്ലേശിതരും അവഗണിക്കപ്പെട്ടവരുമായവര്‍ക്ക് വേണ്ടിയുള്ള ഉച്ചഭക്ഷണം ക്രമീകരിച്ചത്. കൂടാതെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ദരിദ്രര്‍ക്കായുള്ള സൗജന്യ ചികിത്സാസഹായങ്ങളും ഒരിക്കിയിരുന്നു. 2016 മുതല്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്നതിന്റെ തലേ ഞായറാഴ്ച ദരിദ്രര്‍ക്കായുള്ള ആഗോളദിനമായി ആചരിച്ചുവരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?