Follow Us On

31

January

2025

Friday

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് വഞ്ചനാപരം

ജെ.ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് വഞ്ചനാപരം
കണ്ണൂര്‍: ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജെ.ബി കോശി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് ക്രൈസ്തവ സമുഹത്തോടുള്ള വഞ്ചനയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി  ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് ഒരു വര്‍ഷത്തിലധികമായി.  മന്ത്രി വാക്കുപാലിക്കണമെന്നും  റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂര്‍ ഫൊറോന വികാരി റവ.ഡോ.ജോയ് പൈനാടത്ത് പറഞ്ഞു.
ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെഎല്‍സിഎയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായ നടത്തുന്ന ആയിരം യോഗങ്ങളുടെ  ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.
കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്റ് റിനേഷ് ആന്റണി അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ കണ്ണൂര്‍ രൂപത ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, കെഎല്‍സിഎ കണ്ണൂര്‍  രൂപത പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ്, കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഷിബു ഫെര്‍ണാണ്ടസ്, രൂപത സെക്രട്ടറി റീജ സ്റ്റീഫന്‍, സ്റ്റെഫാന്‍ ബെഞ്ചമിന്‍, സന്ദീപ് പീറ്റര്‍, പുഷ്പരാജ് അല്‍ഫോണ്‍സ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?