Follow Us On

23

December

2024

Monday

മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല
കണ്ണൂര്‍: മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണമെന്നും ഭരണകുടങ്ങള്‍ നീതിയിലധിഷ്ഠിതമായി ഈ പ്രശ്‌നത്തെ സമീപിക്കമെന്നും കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല.
മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച പ്രതിഷേധ നീതിജ്വാലയും പ്രാര്‍ഥനാ സായാഹ്നവും ഉദ്ഘാടനം  ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതിക്കുവേണ്ടി തന്റെ അവസാന തുള്ളി രക്തംവരെ ചിന്തിയ മഹാത്മാവിന്റെ ഈ സ്‌ക്വയറില്‍ വെച്ച് നാം നീതിക്കുവേണ്ടി കേഴുകയാണ്. ഒപ്പം ഇവിടെയുള്ള മതസൗഹാര്‍ദ്ദം നിലനി ര്‍ത്തേണ്ടതുണ്ടെന്നും ബിഷപ് കുട്ടിച്ചേര്‍ത്തു.
മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ല. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനുവേണ്ടിയാണ് മുനമ്പത്തെ ജനങ്ങളുടെ സമരമെന്നും രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു.
ഗാന്ധി സര്‍ക്കിളില്‍ നടന്ന  പ്രതിഷേധ ജ്വാലയ്ക്ക് കെഎല്‍ സിഎ കണ്ണൂര്‍ രൂപതാ പ്രസിഡന്റ് ഗോഡസണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ ആമുഖഭാഷണത്തിനും പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കി.
കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, പൊക്യൂറേറ്റര്‍ ഫാ. ജോര്‍ജ്ജ് പൈനാടത്ത്, ഫൊറോന വികാരി ജോയ് പൈനാടത്ത്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി,  മുന്‍  സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?