മുനമ്പം: മുനമ്പം പ്രശ്‌നവുമായി ബന്ധപ്പെട്ട് നവംബര്‍ 22 ലെ ചര്‍ച്ചകള്‍ക്കു ശേഷമുള്ള പരിഹാര മാര്‍ഗവും മുഖ്യമന്ത്രിയുടെ വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കെസിബിസി എസ്‌സി/എസ്ടി, ഡിസിഎംഎസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ഗീവര്‍ഗീസ് അപ്രേം. മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന് ചിലരൊക്കെ പറയാന്‍ തുടങ്ങിയിട്ടുണ്ട്. അതൊരു ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് കമ്മീഷന്റെ എല്ലാ പിന്‍തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസുകുട്ടി, ഫാ. കെ.ഡി മാത്യു, ഫാ. ലിബിന്‍ പുനലൂര്‍, അടിമാലി സിഎംഐ പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. രാജേഷ് തോലനിക്കല്‍ സിഎംഐ, ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡേവിസ് വല്ലൂക്കാരന്‍ തുടങ്ങിയവര്‍ ഐകദാര്‍ഢ്യവുമായി സമരപന്തലി ലെത്തി. പാഷണിസ്റ്റ് സെമിനാരി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി.
Leave a Comment
Your email address will not be published. Required fields are marked with *