Follow Us On

26

January

2025

Sunday

മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം

മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം
മുനമ്പം: മുനമ്പത്തെ സമരം നീതിക്കു വേണ്ടിയുള്ള രോദനമാണെന്ന് യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത.
മുനമ്പം ദേശവാസികള്‍ നീതിക്കും അവകാശ സംരക്ഷണത്തിനുമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിന്റെ 41-ാം ദിവസം മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐകദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 മത സൗഹാര്‍ദ്ദത്തിന്റെയും ജനാധിപത്യത്തിന്റെയും ഈറ്റില്ലമായ ഭാരതത്തില്‍ ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള സാഹചര്യം നല്‍കുന്നുണ്ട്. മുനമ്പം വിഷയം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കോ, മത-വര്‍ഗീയ താല്പര്യങ്ങള്‍ക്കോ ദുരുപയോഗം ചെയ്യപ്പെടാതെ അടിയന്തിരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പ്രശ്നം നീതിപൂര്‍വ്വവും ശാശ്വതവുമായി പരിഹരിക്കുവാന്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
ഇന്നലെ ചേര്‍ന്ന സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് മുനമ്പത്തെ ജനങ്ങള്‍ക്ക് ഐകദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു. നീതി പൂര്‍വ്വമായും സംഘര്‍ഷരഹിതമായും മുനമ്പം വിഷയം അടിയന്തിരമായി പരിഹരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് സുന്നഹദോസ് ആവശ്യപ്പെട്ടു.
റവന്യൂ അവകാശം പുനഃസ്ഥാപിച്ചു കിട്ടാന്‍ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരത്തിന്റെ നാല്‍പതാം  ദിനം വികാരി ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. പ്രദേശവാശികള്‍ നിരാഹാരമിരുന്നു.
കോതമംഗലം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറും ദീപിക ഡയറക്ടറുമായ ഫാ.ജോസ് കിഴക്കേയില്‍,  മീന്‍കുന്നം വികാരി ഫാ. ജേക്കബ് തലപ്പിള്ളി, കോതമംഗലം രൂപത പിതൃവേദി പ്രസിഡന്റ് ജോസ് എബ്രഹാം, പിതൃവേദി ഫെറോന സെക്രട്ടറി എം.ടി ഇമ്മാനുവല്‍ തുടങ്ങിയവര്‍ ഐക ദാര്‍ഢ്യവുമായി സമരപന്തലില്‍ എത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?