ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസേണില്‍ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ പള്ളിയില്‍ എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. ‘കുമ്പസാരിക്കാന്‍ വൈദികനെ തേടി പോകേണ്ട, അതിനും പരിഹാരമായി, കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രൂപം പാപങ്ങള്‍ കേട്ട് പരിഹാരം പറയും’ എന്നതായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.
എന്നാല്‍ പള്ളിയില്‍ എഐ ജീസസ് പദ്ധതി നിലവിലുണ്ടെന്നും ഇത് ആളുകളുടെ കുമ്പസാരം കേള്‍ക്കാനോ ഒരു വൈദികനെ പകരക്കാരനാക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും ലുസേണ്‍ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ ദൈവാലയ അധികൃതര്‍ വ്യക്തമാക്കി.
‘ദൈവം സര്‍വവ്യാപിയാണ്’ എന്നു വ്യാഖ്യാനിക്കാവുന്ന ‘ദേവൂസ് ഇന്‍ മാക്കിന’ എന്ന പദ്ധതിയുടെ ഭാഗമായാണ് എഐ ക്രിസ്തുവിനെ പ്രതിഷ്ഠിച്ചതെന്ന് സെന്റ് പീറ്റേഴ്‌സ് ദൈവാലയ അധികൃതര്‍ പറഞ്ഞു. എഐയെക്കുറിച്ച് ഇടവകവിശ്വാസികള്‍ക്ക് അറിവ് പകരാനും ബൈബിള്‍ സംബന്ധമായ സംശയങ്ങള്‍ പരിഹരിക്കാനുമാണ് ഇതു സ്ഥാപിച്ചതെന്നും അവര്‍ വ്യക്തമാക്കി.
വിശ്വാസിക്കു മുന്നിലിരിക്കുന്ന പാനല്‍ ബോര്‍ഡിലെ ബട്ടണില്‍ വിരലമര്‍ത്തിയാല്‍ യേശുവിന്റെ രൂപം തെളിയും. ലുസേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് ആന്റ് ആര്‍ട്‌സിലെ ഇമ്മേഴ്‌സീവ് റിയാലിറ്റീസ് റിസര്‍ച്ച് ലാബിന്റെ സഹകരണത്തോടെയാണ് ഇതു സ്ഥാപിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *