Follow Us On

10

January

2025

Friday

അമ്മമാര്‍ ജീവന്റെ പ്രേക്ഷിതര്‍

അമ്മമാര്‍ ജീവന്റെ പ്രേക്ഷിതര്‍
പാലക്കാട്: അമ്മമാര്‍ ജീവന്റെ പ്രേക്ഷിതരാണെന്നും ജീവന്റെ സമൃദ്ധി അമ്മമാരിലൂടെ ഉണ്ടാകണമെന്നും ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. സീറോ മലബാര്‍ മാതൃവേദി ഗ്ലോബല്‍ സെനറ്റ് സമ്മേളനം പാലക്കാട് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡെന്നി താന്നിക്കല്‍, പാലക്കാട് രൂപതാ ഡയറക്ടര്‍ ഫാ. ബിജു കല്ലിങ്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജീസാ സിഎംസി എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ജിമ്മി അക്കാട്ട് സിഎസ്ടി ക്ലാസ് നയിച്ചു. കേരളത്തി നകത്തും പുറത്തുമുള്ള രൂപതകളില്‍നിന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഡിമ്പിള്‍ ജോസ്, ഷീജ ബാബു, സോളി തോമസ്, ബീന വര്‍ഗീസ്, പ്രൈസ് സെബാസ്റ്റ്യന്‍, സ്വപ്ന ജയിംസ്, ഡില്‍ജി ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?