Follow Us On

25

June

2025

Wednesday

തൃശൂര്‍ അതിരൂപതാ മാധ്യമ ദിനം ആഘോഷിച്ചു

തൃശൂര്‍ അതിരൂപതാ മാധ്യമ ദിനം ആഘോഷിച്ചു
തൃശൂര്‍: തൃശൂര്‍ അതിരൂപത പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാ മാധ്യമദിന ആഘോഷം നടത്തി. അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു.
പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സില്‍വര്‍ ജൂബിലി അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജോണി അന്തിക്കാട്ടിന് സമര്‍പ്പിച്ചു.
അതിരൂപതാ ചാന്‍സിലര്‍ ഫാ. ഡൊമിനിക് തലക്കോടന്‍,  പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഫാ.  സിംസണ്‍ ചിറമല്‍, അവാര്‍ഡ് ജേതാവ് ജോണി അന്തിക്കാട്, പാവര്‍ട്ടി തീര്‍ത്ഥാടന കേന്ദ്രം അസിസ്റ്റന്റ് വികാരി ഫാ. മിഥുന്‍ ചുങ്കത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പ്രസിഡന്റ് ജോര്‍ജ് ചിറമല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?