Follow Us On

10

January

2025

Friday

കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം

കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
ആലക്കോട്: കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെ കര്‍ഷകരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക ദ്രോഹ സമീ പനത്തില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ്  ആലക്കോട്ട് നടത്തിയ കര്‍ഷക റാലിയും സമ്മേളനവും  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ മലയോര കര്‍ഷക ജനതയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. ഇഎസ്എയില്‍നിന്ന് ജന വാസമേഖലകളെയും കൃഷിഭൂമികളെയും ഒഴിവാക്കുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, റബര്‍, നാളികേരം, പോലുള്ള നാണ്യവിളകള്‍ക്ക് ന്യായവില ഉപ്പാക്കുക, 400 കെ. വി. ലൈന്‍ കടന്നുപോകുന്നയിടങ്ങളിലെ ഭൂ ഉടമകള്‍ക്ക് ന്യായ വില ഉറപ്പാക്കുക, ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടക്കുക, മുനമ്പം വിഷയം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ റാലിയില്‍ ഉന്നയിച്ചു.
മേഖലാ പ്രസിഡന്റ് എമ്മാനുവല്‍ കോയിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വി കാരി ഫാ. ആന്റണി പുന്നൂര്‍, എകെസിസി ഇടുക്കി രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍, ഫിലിപ്പ് വെളിയത്ത്, ഐ.സി മേരി, ടോണി പുഞ്ചക്കുന തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?