Follow Us On

02

April

2025

Wednesday

മഹത്വം തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കും: മാര്‍ തോമസ് തറയില്‍

മഹത്വം തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കും: മാര്‍ തോമസ് തറയില്‍
കാഞ്ഞിരപ്പള്ളി: മനുഷ്യന്റെ മഹത്വത്തെ തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കുമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത് വൈദിക സമ്മേളനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈശോയുടെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നത് മനുഷ്യന്റെ മഹത്വത്തെയാണ്. മനുഷ്യമഹത്വത്തെ പൂര്‍ണ്ണമാക്കുന്നതിനാണ് ദൈവം മനുഷ്യനായി ചരിത്രത്തിലവതരിച്ചത്. ഓരോ വ്യക്തിക്കും ദൈവം നല്‍കുന്ന മഹത്വത്തെ മനസിലാക്കുമ്പോഴാണ് പരസ്പര ബഹുമാനം യാഥാര്‍ത്ഥ്യമാകുന്നതെന്നും മാര്‍ തറയില്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ തറയില്‍ മെത്രാപ്പോലീത്തായുടെ അജപാലന ദൗത്യനിര്‍വ്വഹണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രാര്‍ത്ഥനയും പിന്തുണയുമായുണ്ടാകുമെന്നും സഭയ്ക്കും സമൂഹത്തിനും നിസ്തുല സംഭാവനകള്‍ നല്‍കുവാന്‍ മാര്‍ തറയിലിന് കഴിയട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ ആശംസിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ വിശ്വാസപൈതൃകം കാത്തുസൂക്ഷിക്കുവാന്‍ അനുയോജ്യനായ വ്യക്തിയെ ലഭിച്ചതില്‍ ദൈവത്തിന് നന്ദിപറയുന്നതായി കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
രൂപതാ വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. കുര്യന്‍ താമരശേരി, വൈസ് ചാന്‍സലര്‍ ഫാ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ ക്രമീകര ണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?