Follow Us On

09

December

2024

Monday

‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’

‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’

വത്തിക്കാന്‍ സിറ്റി: ദിവംഗതനായ മതാന്തരസംവാദത്തിനായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച തീക്ഷ്ണമതിയായ മിഷനറിയായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.  ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹത്തിന് ജ്ഞാനത്തോടെ സാക്ഷ്യം വഹിക്കാന്‍ തന്റെ എല്ലാ കര്‍ത്തവ്യങ്ങളിലും കര്‍ദിനാള്‍ പരിശ്രമിച്ചിരുന്നതായും കൊമ്പോനി മിഷനറീസ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്  സഭയുടെ വികാര്‍ ജനറലിനയച്ച അനുശോചന സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

2019 മുതല്‍ വത്തിക്കാനിലെ മതാന്തര സംവാദങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായിരുന്നു കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ഗുയ്സോട്ട്.  യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, മൊറോക്കോ, തായ്ലന്‍ഡ്, ജപ്പാന്‍, കസാക്കിസ്ഥാനിന്‍, ബഹ്റൈന്‍, മംഗോളിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയഅപ്പസ്‌തോലിക യാത്രകളില്‍ കര്‍ദിനാള്‍ ആയുസോ പാപ്പയെ അനുഗമിച്ചിരുന്നു.

1952 ജൂണ്‍ 17 ന് സെവില്ലയില്‍ ജനിച്ച കോംബോനി മിഷനറിയായ കര്‍ദിനാള്‍ മിഗുവല്‍ ആയുസോ  പ്രഫസര്‍, എഴുത്തുകാരന്‍, ദൈവശാസ്ത്രജ്ഞന്‍, അറബിക്ക് – ഇസ്ലാമിക്ക് മതവിദഗ്ധന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. സംസ്‌കാരകര്‍മങ്ങല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?