Follow Us On

02

January

2025

Thursday

അഞ്ച് വയസായിട്ടും കൊച്ചുമകള്‍ക്ക് മാമ്മോദീസാ നല്‍കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി

അഞ്ച് വയസായിട്ടും കൊച്ചുമകള്‍ക്ക് മാമ്മോദീസാ നല്‍കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി

വത്തിക്കാന്‍ സിറ്റി: വിശ്വാസമില്ലാത്ത മകളും മരുമകനും കൊച്ചുമകള്‍ക്ക് അഞ്ച് വയസായിട്ടും മാമ്മോദീസാ നല്‍കാത്തതിലുള്ള വലിയ വേദനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പക്ക്  കത്തയച്ച ഇറ്റലിയില്‍ നിന്നുള്ള വല്യമ്മക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മകളുടെയും മരുമകന്റെയും പ്രവൃത്തിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തില്‍ യേശു എന്താവും ഇതിനെപ്പറ്റി ചിന്തിക്കുന്നതെന്നും ഇറ്റലിയിലെ ബെര്‍ഗാമോയില്‍ നിന്നുള്ള ഒലീവ എന്ന വല്യമ്മ പാപ്പയോട് ചോദിച്ചു.

ഒലീവയുടെ വേദന തനിക്ക് മനസിലാകുന്നുണ്ടെന്ന് പറഞ്ഞ പാപ്പ മാമ്മോദീസാ മഹത്തായ സമ്മാനമാണെന്നും പാപ്പയായ ശേഷം മാമ്മോദീസാ നല്‍കിയ അവസരങ്ങളെല്ലാം തനിക്ക് വലിയ ആനന്ദത്തിന്റെ അവസരങ്ങളായിരുന്നുവെന്നും പ്രതികരിച്ചു. പ്രിയപ്പെട്ടവര്‍ക്ക് വിശ്വാസം നഷ്ടപ്പെടുമ്പോള്‍ പ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിനായി നിരന്തരം പ്രാര്‍ത്ഥിച്ച മോനിക്കയുടെ മാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പ പറഞ്ഞു.

കുട്ടികള്‍ക്ക് മാമ്മോദീസാ നല്‍കാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കളില്‍ അത് അടിച്ചേല്‍പ്പിക്കാനാവില്ല. അതുകൊണ്ട് മക്കളെ അനുധാവനം ചെയ്യുവാനും അവരോട് സംഭാഷണം തുടരുവാനും പാപ്പ നിര്‍ദേശിച്ചു. നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന് വാക്കുകളെക്കാള്‍ ശക്തിയുണ്ട്. ദൈവസ്‌നേഹം ഭാവിയുടെയും സൗഹൃദത്തിന്റെയും ദൈവാന്വേഷണത്തിന്റെയും വിത്ത് വിതയ്ക്കുമെന്നും പാപ്പ വ്യക്തമാക്കി. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ എന്ന  പേരിലുള്ള പുതിയ മാസികയുടെ പ്രഥമ എഡീഷനിലാണ് ഒലിവയുടെ ചോദ്യവും പാപ്പയുടെ ഉത്തരവും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?