കോട്ടപ്പുറം: മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ സായം പ്രഭ അംഗങ്ങള്‍ക്കായി സ്‌നേഹസ്പര്‍ശം എന്ന പേരില്‍ സായംപ്രഭ സംഗമം സെന്റ് മൈക്കിള്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടത്തി. കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) നേതൃത്വത്തിലാണ് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ സംഗമം സംഘടിപ്പിച്ചത്.
സിനി ആര്‍ട്ടിസ്റ്റ് പൗളി വത്സന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. മഴവില്‍ മനോരമ എന്ന വിനോദ ചാനലില്‍ സംപ്രേഷണം ചെയ്ത ‘മറിമായം’ പരമ്പരയിലൂടെ പ്രശസ്തി നേടിയ സിനി ആര്‍ട്ടിസ്റ്റും തിരക്കഥാകൃത്തുമായ സലിം ഹസന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
കെസിബിസി, ജെപിഡി കമ്മീഷന്റെയും കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തില്‍, കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍, അസി. ഡയറക്ടര്‍ ഫാ. എബനേസര്‍ ആന്റണി, അസി. ഡയറക്ടര്‍ ഫാ. ബിയോണ്‍ തോമസ് കോണത്ത് എന്നിവര്‍ പ്രസംഗിച്ചു.
പരിപാടിയില്‍ 1000 സായംപ്രഭ അംഗങ്ങള്‍ പങ്കെടുത്തു. വയനാട് ദുരന്തത്തില്‍ ഇരയായവര്‍ക്ക് കോട്ടപ്പുറം രൂപതയുടെ കൈത്താങ്ങ് 26,50,000/ രൂപയുടെ സഹായം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ചടങ്ങില്‍ കെസിബിസി, ജെപിഡി കമ്മീഷന് കൈമാറി.
Leave a Comment
Your email address will not be published. Required fields are marked with *