Follow Us On

04

March

2025

Tuesday

ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍

ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍

പോര്‍ട്ട് ഓ പ്രിന്‍സ്/ ഹെയ്തി: അക്രമം വ്യാപകമായതിനെ തുര്‍ന്ന് ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിലെ ജനജീവിതം സ്തംഭിച്ചു. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും വിദ്വേഷത്തെ മറികടക്കണമെന്നും ഹെയ്തിയിലെ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് സമാധാനമില്ല എന്നും തങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവിക്കാന്‍ സാധിക്കാത്ത അവസ്ഥായാണുള്ളതെന്നും സര്‍ക്കാരിനെയും പൊതുസമൂഹത്തെയും അഭിസംബോധന ചെയ്യുന്ന കത്തില്‍ ബിഷപ്പുമാര്‍ വ്യക്തമാക്കി. തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സ് ഒറ്റപ്പെട്ടു, സ്‌കൂളുകള്‍ അടച്ചു, തൗസെയിന്റ് ലൂവെര്‍ച്ച്വര്‍ അന്താരാഷ്ട്ര വിമാനത്താവളം പോലും അടച്ചിരിക്കുകയാണ്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍ 11 ന് ഒരു വിമാനത്തിന് നേരെ സായുധ സംഘം ആക്രമണം നടത്തി. രണ്ട് വര്‍ഷമായി, അതിജീവനത്തിന്റെ ഭാഗമായുള്ള അജപാലനപ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെന്നും എന്നാല്‍ ഏറ്റവും പുതിയ അക്രമം ഗുരുതരമായ വഴിത്തിരിവാണെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, അടുത്ത ദിവസങ്ങളില്‍, പോര്‍ട്ട്-ഓ-പ്രിന്‍സ് മേഖലയിലെ 20,000-ത്തിലധികം ആളുകളാണ് അവരുടെ വീടുകള്‍ ഉപേക്ഷിച്ചത്. അവശ്യവിതരണ ശൃംഖലകള്‍ തകര്‍ന്നു. അക്രമം വിതച്ച് സമാധാനം കൊയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. സമാധാനം, എല്ലാറ്റിനുമുപരിയായി, ദൈവത്തിന്റെ ദാനമാണ്, എന്നാല്‍ അത് എല്ലാ സുമനസുകളുടെയും പരിശ്രമവും ആവശ്യപ്പെടുന്നുണ്ടെന്ന് ബിഷപ്പുമാരുടെ സന്ദേശത്തില്‍ പറയുന്നു.

വര്‍ഷങ്ങളായി ഹെയ്തി ആഴത്തിലുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഹെയ്തിയുടെ നിയന്ത്രണം പിടിച്ചെടുക്കാനും തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന സംഘങ്ങള്‍ തമ്മിലുള്ള  പോരാട്ടമാണ് നിലവില്‍ നടക്കുന്നത്. തലസ്ഥാനത്തിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇടയിലുള്ള പ്രധാന ഗതാഗത മാര്‍ഗങ്ങള്‍ അടച്ചതിനാല്‍ തലസ്ഥാനം ഒറ്റപ്പെട്ടിരിക്കുകയാണ്. ഏകദേശം ഏഴ് ലക്ഷത്തോളം ആളുകളാണ് രാജ്യത്തിനകത്ത് അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?