Follow Us On

01

June

2025

Sunday

മുനമ്പം നിരാഹാരസമരം 48-ാം ദിനത്തിലേക്ക്

മുനമ്പം നിരാഹാരസമരം 48-ാം ദിനത്തിലേക്ക്
മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരസമരം സമരം 48-ാം ദിനത്തിലേക്ക്. 47-ാം ദിന സമരം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. 47-ാം ദിവസം നിരാഹാരം അനുഷ്ഠിച്ചത് പ്രദേശ വാസികളായ ഇരുപതുപേര്‍ ആയിരുന്നു.
സമരമുഖം പോരാട്ടത്തിന്റെ മൂല്യങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് പൊരുതാന്‍ ഉള്ളതാണെന്ന് ഹോളി ഹോം കൂട്ടായ്മ ആനിമേറ്റര്‍ ഫാ. ഇമ്മാനുവല്‍ എസ്‌ജെ പറഞ്ഞു. ഹോളി ഹോം ചെയര്‍മാന്‍ ഷിജു ജോസഫ്, ഷിജു ജോസഫ്, ജോര്‍ജ് ആന്റണി, ജെസ്റ്റിന്‍ കെ. ജി, ഷിബു ജോസഫ് എന്നിവര്‍ സംസാരിച്ചു.
വൈപ്പിന്‍ കലാകാരന്മാരുടെ സാംസ്‌കാരിക കൂട്ടായ്മയായ വാവ സംസ്‌ക്കാരിക സംഘടന അംഗങ്ങളായ ബെന്നി പി. നായരമ്പലം, സിപ്പി പള്ളിപ്പുറം, മജീദ് എടവനക്കാട്, വിവേകാനന്ദന്‍ മുനമ്പം, ഞാറക്കല്‍ ശ്രീനി, പൗളി വത്സന്‍ മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?