ന്യൂഡല്‍ഹി: ഡോ. മംഗളം സ്വാമിനാഥന് ദേശീയ പുരസ്കാരം മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കേന്ദ്രമന്ത്രി ദിതേന്ദ്ര സിംഗില്‍നിന്ന് ഏറ്റുവാങ്ങി. സാമൂഹിക സേവനരംഗത്തെ നാലു പതിറ്റാണ്ടുകളായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മംഗളം സ്വാമിനാഥന് പുരസ്കാരത്തിന് കര്‍ദിനാള്‍ ക്ലീമിസിനെ അര്‍ഹനാക്കിയത്.
ന്യൂഡല്‍ഹിയിലെ എന്‍ഡിഎംസി കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, മുന്‍ കേന്ദ്രമന്ത്രി മുരളീമനോഹര്‍ ജോഷി, ഡോ. ആര്. ബാലശങ്കര്‍, സേതുമാധവന്, സുരേഷ് ജെയിന് എന്നിവര്‍ സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *