താമരശേരി: താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡിയുടെ 35-ാമത് വാര്‍ഷികാഘോഷം ഡിസംബര്‍ രണ്ട് തിങ്കളാഴ്ച തിരുവമ്പാടിയില്‍ നടക്കും. രാവിലെ 9ന് പാരീഷ് ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും.
വികാരി ജനറാള്‍ മോണ്‍. അബ്രാഹം വയലില്‍, തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ്, ഫൊറോന വികാരി ഫാ. തോമസ് നാഗപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
Leave a Comment
Your email address will not be published. Required fields are marked with *