Follow Us On

18

October

2025

Saturday

ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു

ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു

വത്തിക്കാന്‍ സിറ്റി: ഇസ്രായേലും ലബനനും തമ്മില്‍ സാധ്യമായ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു. എല്ലാവരും ഈ വെടിനിര്‍ത്തലിനെ അംഗീകരിക്കണമെന്നും സംഘര്‍ഷത്തെ തുടര്‍ന്ന് ഭവനത്തില്‍ നിന്ന് മാറിപ്പോകേണ്ടി വന്നവര്‍ക്ക്  എത്രയും പെട്ടന്ന് ഭവനങ്ങളിലേക്ക് മടങ്ങിപ്പോകുവാന്‍ അവസരം ഒരുക്കണമെന്നും ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ അഭ്യര്‍ത്ഥിച്ചു.

ലബനനും ഇസ്രായേലും തമ്മില്‍ സാധ്യമായ നയതന്ത്ര വിജയം മറ്റ് യുദ്ധങ്ങളിലും പ്രത്യേകിച്ച് ഗാസയിലും  കൈവരിക്കാന്‍ സാധിക്കുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.  വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ട സിറിയയെും അവിടുത്തെ സഭയെയും പാപ്പ പ്രസംഗത്തില്‍ അനുസ്മരിച്ചു. യേശുവിന്റെ കാലത്തെന്നപോലെ തന്നെ ചുറ്റും നടക്കുന്ന പീഡനങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ദുരന്തങ്ങളുടെയും ഫലമായി ആകുലമായ മനസോടെയാണ്  മനുഷ്യകുലം ഇന്ന് മുമ്പോട്ട് പോകുന്നതെന്ന്  പാപ്പ പറഞ്ഞു. അവരുടെ ഹൃദയം ഭയത്താല്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍  ആകുലതകളില്‍നിന്നും തെറ്റായ ബോധ്യങ്ങളില്‍നിന്നും അവരുടെ ഹൃദയങ്ങളെ മോചിപ്പിക്കുവാന്‍ യേശു ആഗ്രഹിക്കുന്നു. ഏറ്റവും നാടകീയമായ സംഭവങ്ങള്‍പോലും രക്ഷാകരമായി മാറ്റുന്ന ദൈവത്തിന്റെ പദ്ധതിയെ തിരിച്ചറിയുവാന്‍ യേശു സഹായിക്കുമെന്ന് പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?