Follow Us On

07

January

2025

Tuesday

കുടുംബങ്ങളെ രൂപീകരിക്കാന്‍ വിളിക്കപ്പെട്ടവരാണ് അമ്മമാര്‍

കുടുംബങ്ങളെ രൂപീകരിക്കാന്‍ വിളിക്കപ്പെട്ടവരാണ് അമ്മമാര്‍
കാഞ്ഞിരപ്പള്ളി: ദൈവിക പുണ്യങ്ങളുടെ വിളനിലമായ കുടുംബങ്ങളെ രൂപീകരിക്കാന്‍ വിളിക്കപ്പെട്ടവരാണ്  അമ്മമാരെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.  രൂപതാ മാതൃവേദി വാര്‍ഷികം പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തില്‍ വിശ്വസിക്കുകയും ദൈവം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളോട് വിശ്വസ്തത പുലര്‍ത്തുകയും ചെയ്യണം.  പ്രതിസന്ധികളില്‍ പതറാതെ ഇതിന് പരിഹാരമാകാന്‍ ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുകയും കുടുംബത്തിലും സമൂഹത്തിലും സ്നേഹത്തിന്റെ ചാലകശക്തികളായി മാറുകയും ചെയ്യണമെന്ന് അമ്മമാരെ മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു.
രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, മാതൃവേദി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ആന്‍സി ചേന്നോത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിബിന്‍ പുളിക്കക്കുന്നേല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതി മരിയ, രൂപതാ സെക്രട്ടറി മിനി കരിയിലക്കുളം എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനമികവിന് ഫൊറോന അടിസ്ഥാനത്തില്‍ ഹൈറേഞ്ച് മേഖലയില്‍ അണക്കര, ലോറേഞ്ച് മേഖലയില്‍ കാഞ്ഞിരപ്പള്ളി, തെക്കന്‍ മിഷനില്‍ പത്തനംതിട്ട എന്നിവയും യൂണിറ്റുകളില്‍ മേരികുളം, എയ്ഞ്ചല്‍വാലി, വെച്ചൂച്ചിറ, പാലമ്പ്ര, പുറക്കയം എന്നീ ഇടവകകളും ട്രോഫികള്‍ കരസ്ഥമാക്കി.
2025-26 വര്‍ഷത്തെ മാതൃവേദിയുടെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ഉത്തരവാദിത്വമേറ്റെടുത്തു. രൂപതയിലെ 148 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ മീറ്റിംഗില്‍ സംബന്ധിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?