ബത്തേരി: ചൂരല്‍മല,മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും ഉപവാസവും നടത്തി. ദുരന്തമുണ്ടായി 4 മാസം പിന്നിടുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ തുടരുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.
ബത്തേരി സെന്റ് തോമസ് കത്തീഡ്രലില്‍ നിന്നാരംഭിച്ച യുവജന പ്രതിഷേധ റാലി സ്വതന്ത്ര മൈതാനത്ത് സമാപിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ദുരന്ത ബാധിതര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട ആശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എംസിവൈഎം ബത്തേരി രൂപതാ പ്രസിഡന്റ് എബി എബ്രഹാം അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് മഠത്തില്‍, സിറിയക് ചാഴിക്കാടന്‍, ഫാ. സെബാസ്റ്റ്യന്‍ കീഴ്പ്പള്ളില്‍ കോറെപ്പിസ്‌കോപ്പ, ടോം ജോസ്, അമല്‍ ജോയി, വിജയന്‍ മഠത്തില്‍, മനോജ്, സിസ്റ്റര്‍ കിരണ്‍ ചെറിയാന്‍ മഠത്തില്‍, അഞ്ജിത റെജി എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *