പുല്‍പള്ളി: മുള്ളന്‍കൊല്ലി ഫൊറോനയിലെ എല്ലാ ഇടവകകളുടെയും ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘാഷം 21ന് പുല്‍പള്ളിയില്‍ നടക്കും. വൈകുന്നേരം നാലിന് വയനാട് ലക്‌സ് ഇന്‍ റിസോര്‍ട്ട് പരിസരത്തു നിന്നാരംഭിക്കുന്ന ക്രിസ്മസ്‌റാലി താഴെയങ്ങാടി ചുറ്റി തിരുഹൃദയടൗണ്‍ പള്ളിയില്‍ സമാപിക്കും.
മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം സന്ദേശം നല്‍കും. വിവിധ ഇടവകകളില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളും പുല്‍ക്കൂടുകളും സാന്താക്ലോസുമാരും ഉണ്ണിയേശുവിന്റെ തിരുപ്പിറവി സന്ദേശം വിളിച്ചറിയിക്കുന്ന റാലിയില്‍ അണിനിരക്കും.
പുല്‍പള്ളി തിരുഹൃദയ ദൈവാലയത്തില്‍ ചേര്‍ന്ന ഭക്തസംഘടനകളുടെയും ഇടവക ഭാരവാഹികളുടെയും യോഗം സ്വാഗതസംഘം രൂപവല്‍ക്കരിച്ചു. ഫൊറോനാ വികാരി ഫാ. ഡോ. ജസ്റ്റിന്‍ മൂന്നാനാല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍, ഫാ. ജോര്‍ജ് മൈലാടൂര്‍, ഫാ. ബിജു മാവറ, ഡോ. കെ.പി സാജു, ബ്രിജേഷ് കെ. തോമസ്, വി.എം ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *