Follow Us On

23

January

2025

Thursday

സംസ്‌കാരത്തോടും ചരിത്രത്തോടും പ്രതിബദ്ധത വേണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

സംസ്‌കാരത്തോടും ചരിത്രത്തോടും പ്രതിബദ്ധത വേണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല
തലശേരി: ചരിത്രത്തോടും സംസ്‌കാരത്തോടും പ്രതിബദ്ധതയുള്ള സമുദായമായി ലത്തീന്‍ കത്തോലിക്കാ വിശ്വാസികള്‍ വളരണമെന്നു കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക ദിനാഘോഷവും സമുദായ സംഗമവും തലശേരി ഹോളി റോസറി പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീന്‍ സമുദായത്തിന്റെ പ്രതിനിധികള്‍ നിയമ നിര്‍മാണ ഉദ്യോഗതലങ്ങളില്‍ താക്കോല്‍ സ്ഥാനത്ത് എത്തിയാലേ സമുദായം നേരിടുന്ന അവഗണനകളില്‍ നിന്നും മോചനം ലഭിക്കുകയുള്ളുവെന്നും ബിഷപ് പറഞ്ഞു.
അല്മായര്‍ അവകാശങ്ങളെപ്പറ്റി ചിന്തിക്കുന്നതോടൊപ്പം നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങളെപ്പറ്റിയും ബോധ്യമുള്ള വരാകണമെന്നു കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി പറഞ്ഞു.
കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഫാ. ബെന്നി പൂത്തറ, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സമുദായ അംഗങ്ങളായ ഫാ. മാത്യൂ കുഴിമലയില്‍, ജോര്‍ജ് പീറ്റര്‍, ഡിയോണ്‍ ആന്റണി ഡിക്രൂസ്, ഹനോക്ക് ആന്റണി എന്നിവരെ ചടങ്ങില്‍  ആദരിച്ചു.
കണ്ണൂര്‍ രൂപത പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, ഫാ മാത്യു തൈക്കല്‍, ഫാ. തോംസണ്‍ കൊറ്റിയത്ത്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, ആന്റണി നൊറോണ, ശ്രീജന്‍ ഫ്രാന്‍സിസ്, ഷേര്‍ളി സ്റ്റാന്‍ലി, ജോണ്‍ ബാബു, ഡിക്‌സണ്‍ ബാബു, സിസ്റ്റര്‍ ഹര്‍ഷിണി എ.സി, പ്രീത ആല്‍ബര്‍ട്ട്, ആന്റണി ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?