Follow Us On

12

December

2024

Thursday

ജഡ്ജിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി സിബിസിഐ

ജഡ്ജിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി സിബിസിഐ
ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ഭരണഘടന അനുശാസിക്കുന്ന തുല്യത രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഉറപ്പാക്കണമെന്ന് സിബിസിഐ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇതേ ഹൈക്കടോതിയില്‍ നേരത്തെ ക്രൈസ്തവര്‍ക്കെതിരെ നടത്തിയ ചില നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നീക്കം ചെയ്തിരുന്നു.
ഭരണഘടനയിലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വത്തിലും വിശ്വാസമില്ലാത്ത ഒരാള്‍ക്ക് ന്യായാധിപനായി തുടരാന്‍ യോഗ്യതയില്ലെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ നിയമമല്ല ഇന്ത്യയില്‍ നടക്കുന്നതെന്നും രാജ്യത്തെ നിയമസംവിധാനത്തിന് ഭരണഘടന സംരക്ഷിക്കാനുള്ള ചുമതലയുണ്ടെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ വ്യക്തമാക്കി.
ഗുരുതരമായ പരാമര്‍ശം നടത്തിയ ജഡ്ജിക്കെതിരെ ഇതുവരെയും നടപടി സ്വീകരിക്കാത്തത് ഖേദകരമാണ്. ഭരണഘടനയുടെ 124, 217 അനുഛേദപ്രകാരം ഇത്തരം കേസുകളില്‍ നടപടി ആരംഭിക്കാനുള്ള അധികാരം പാര്‍ലമെന്റില്‍ നിക്ഷിപ്തമാണ്. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ജഡ്ജിക്കെതിരെ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയഭേദമെന്യേ എല്ലാ പാര്‍ലമെന്റ് അംഗങ്ങളും മുന്നിട്ടിറങ്ങണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?