Follow Us On

23

January

2025

Thursday

റീസര്‍വേയുടെ മറവില്‍ കൃഷിഭൂമികള്‍ ബഫര്‍സോണാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നു: മാര്‍ പാംപ്ലാനി

റീസര്‍വേയുടെ മറവില്‍ കൃഷിഭൂമികള്‍ ബഫര്‍സോണാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നു: മാര്‍ പാംപ്ലാനി
തലശേരി: കര്‍ഷകരുടെ കൃഷിഭൂമികള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ് കാറ്റില്‍പറത്തി റീസര്‍വേയില്‍ കര്‍ഷകദ്രോഹപരമായ സമീപനമാണ് റവന്യൂ, വനം ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കൃഷിയിടങ്ങളില്‍ ബഫര്‍ സോണില്‍പെടുത്താനും ജനങ്ങള്‍ പുഴയില്‍ ഇറങ്ങുന്നത് തടയാനുമുള്ള ഉദ്യോഗസ്ഥരുടെ ഗൂഢലക്ഷ്യം കര്‍ഷകദ്രോഹമാണ്.
കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് പ്രദേശത്ത് ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന പട്ടയഭൂമികളില്‍ റീസര്‍വേ നടക്കുകയാണ്. നിലവില്‍ പുഴ അതിര്‍ത്തിയായുള്ള പട്ടയഭൂമിയിലെ കൃഷിഭൂമി ഉള്‍പ്പെടുന്ന ഭാഗം ഇപ്പോള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തി റവന്യൂ ഭൂമിയായി വരത്തക്കരീതിയിലാണ് റീസര്‍വേ നടക്കുന്നത്. ഇങ്ങനെ ഭൂമി നഷ്ടപ്പെടുന്ന കര്‍ഷകര്‍ പരാതി നല്‍കുകയും അസിസ്റ്റന്റ് കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഭൂമി തിരിച്ചു നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തുടര്‍ന്നുള്ള സ്ഥലങ്ങള്‍ അളന്നപ്പോള്‍ അതിന്റെ വിസ്തീര്‍ണമോ പുഴയോടുചേര്‍ന്നുള്ള അതിരോ സ്ഥലം ഉടമയ്ക്ക് കാണിച്ചുകൊടുക്കാതെ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ സ്ഥലങ്ങള്‍ അളക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പുതിയ സര്‍വേ പ്രകാരം വന്യജീവി സങ്കേതം മുതല്‍ പുഴ ഉള്‍പ്പെടെ കര്‍ഷകന്റെ ഭൂമിയുടെ സ്ഥലങ്ങള്‍ ആറളം പഞ്ചായത്തിന്റേതായി രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ നീക്കത്തില്‍നിന്ന് പിന്മാറണമെന്നും കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്നും മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?