Follow Us On

25

February

2025

Tuesday

മുനമ്പം; രേഖകള്‍ ജുഡീഷ്യന്‍ കമ്മീഷന് കൈമാറി

മുനമ്പം; രേഖകള്‍ ജുഡീഷ്യന്‍ കമ്മീഷന് കൈമാറി
മുനമ്പം: മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍  മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ക്ക് കൈമാറി. മുനമ്പം തീരപ്രദേശത്തെ ജനങ്ങള്‍ ഫറൂഖ് കോളേജില്‍ നിന്ന് വിലകൊടുത്തു വാങ്ങിയ ഭൂമി മുഹമ്മദ് സിദ്ധിഖ് സേഠ് ഫറൂഖ് കോളേജിന് ഗിഫ്റ്റ് കൊടുത്ത ഭൂമിയാണെന്ന് തെളിയിക്കുന്ന, വഖഫ് എന്ന ഒരു വാക്കുപോലും ഇല്ലാത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ 1975-ലെ വിധിപ്പകര്‍പ്പും ഇതില്‍ ഉള്‍പ്പെടുന്നു.
 ഭൂസംരക്ഷണ സമിതി രക്ഷാധികാരിയായ ഫാ. ആന്റണി സേവ്യര്‍ തറയില്‍, ഭൂസംരക്ഷണ സമിതി സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി, എസ്എന്‍ഡിപി മുനമ്പം ശാഖാപ്രസിഡന്റ് കെ.എന്‍ മുരുകന്‍ കാതികുളത്ത്, വേളാങ്കണ്ണി മാതാ വിസിറ്റേഷന്‍ കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ മെറ്റില്‍ഡ, സെബാസ്റ്റ്യന്‍ ജോസഫ് തയ്യില്‍, ഫെബി ഔസോ ഒളാട്ടുപുറം തുടങ്ങിയവര്‍ ജുഡീഷ്യല്‍ കമ്മീഷന് രേഖകള്‍ കൈമാറി വസ്തുതകള്‍ വിവരിച്ചു.
കാക്കനാട് കുന്നുംപുറം ഭവാനി ബില്‍ഡിങ്ങിലുള്ള കമ്മീഷന്‍ ഓഫീസില്‍ നടന്ന കൂടികാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു. മുനമ്പം തീരപ്രദേശം ഉടനടി സന്ദര്‍ശിക്കുമെന്നും സ്ഥലവാ സികളുമായികൂടിക്കാഴ്ച നടത്തുമെന്നും സമയബന്ധിതമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
മുനമ്പം നിരാഹാര സമരത്തിന്റെ 62-ാം ദിനം വികാരി ഫാ. ആന്‍ണി സേവ്യര്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. ഷേര്‍ളി വര്‍ഗീസ് കളത്തിപറമ്പിന്‍, കുഞ്ഞുമോന്‍ ആന്റണി ചിറയത്ത്, മേരി ആന്റണി എട്ടുകണ്ടത്തില്‍ എന്നിവര്‍ നിരാഹാരമിരുന്നു. സഹവികാരി ഫാ. ആന്റണി തോമസ് പോളക്കാട്ട് നാരങ്ങാനീരു നല്‍കിയതോടെ 62-ാം ദിനത്തിലെ സമരത്തിന് സമാപനമായി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?