Follow Us On

23

January

2025

Thursday

സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് രാജ്യാന്തര ബഹുമതി

സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് രാജ്യാന്തര ബഹുമതി
തൃശൂര്‍: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സംഘടനയായ ഐ ട്രിപ്പിള്‍ ഇ (IEEE)യുടെ രാജ്യാന്തര തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരങ്ങള്‍ സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ശാഖയ്ക്ക് ലഭിച്ചു. ഐ ട്രിപ്പിള്‍ ഈയുടെ ആഗോള തലത്തിലുള്ള 10 മേഖലകളില്‍ ഏറ്റവും വലിയ മേഖലയായ ഏഷ്യ-പസിഫിക് മേഖലയില്‍ മികച്ച വിദ്യാര്‍ത്ഥി ശാഖയ്ക്കുള്ള രാജ്യാന്തര പുരസ്‌കാരമാണ് സഹൃദയ എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കിയത്.
2023-ലെ എറ്റവും മികച്ച പരിപാടിക്കുള്ള ‘ചാരല്‍ ഡോങ് വിദ്യാര്‍ത്ഥി പ്രവര്‍ത്തന പുരസ്‌കാരം,’ അതിന്റെ ഭാഗമായി ലഭിച്ച വെങ്കല മെഡല്‍, സഹൃദയ എസ്.ബിയുടെ ചെയര്‍മാന്‍  റോബിന്‍ ഫ്രാന്‍സിസ്‌ന്  ‘ഔട്ട്സ്റ്റാന്‍ഡിംഗ് വോളണ്ടിയര്‍ അവാര്‍ഡ് 2024,’  എന്നിവ ലഭിച്ചു.
 ഐ ട്രിപ്പിള്‍ ഇ എസ്ബി കൗണ്‍സിലര്‍ അനില്‍ ആന്റണി, കമ്പ്യൂട്ടര്‍ സൊസൈറ്റി ഫാക്കല്‍റ്റി ചെയര്‍ ഡോ. മണിശങ്കര്‍ എസ്, കമ്പ്യൂട്ടര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡെറിക് ഡേവീസ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?