കോട്ടപ്പുറം: ആഗോള കത്തോലിക്കാസഭയില്‍ 2025 ജൂബിലി വര്‍ഷം ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. ഇതോടനുബന്ധിച്ച് കോട്ടപ്പുറം മാര്‍ക്കറ്റിലെ പുരാതനമായ സെന്റ് തോമസ് കപ്പേളയില്‍ നിന്നും കോട്ടപ്പുറം കത്തീഡ്രലിലേക്ക് നടന്ന വിളംബര ജാഥയ്ക്ക് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നേതൃത്വം നല്‍കി.
ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികര്‍, സന്യസ്ഥര്‍, സംഘടനാ ഭാരവാഹികള്‍, മത അധ്യാപകര്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍, അല്മായര്‍ തുടങ്ങിയവര്‍ പ്രദക്ഷിണമായി കത്തീഡ്രലിന്റെ മുമ്പില്‍ എത്തുകയും ബിഷപ് ഡോ. അംബ്രോസിന്റെ നേതൃത്വത്തില്‍ കത്തീഡ്രലിലേക്ക് പ്രവേശിക്കുകയും ചെയ്തു.
തുടര്‍ന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരായി. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി ആയിരങ്ങള്‍ ജൂബിലി ആഘോഷ ആരംഭ പരിപാടികളില്‍ പങ്കെടുത്തു. ജൂബിലി വര്‍ഷത്തില്‍ ഇടവക കേന്ദ്രീകരിച്ചുള്ള കര്‍മ്മപരിപാടികള്‍ക്കാണ് രൂപത ഊന്നല്‍ നല്‍കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *