തൃശൂര്‍: സീറോ മലബാര്‍ സഭയുടെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലയൂര്‍ സെന്റ് തോമസ് ദൈവാലയത്തിലെ കരോള്‍ ശുശ്രൂഷകള്‍ തടസപ്പെടാനിടയായ പോലീസ് നടപടികള്‍ നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് പാലയൂര്‍ പള്ളി സന്ദര്‍ശിച്ച പാസ്റ്ററല്‍ കൗണ്‍സിലിന്റെയും കത്തോലിക്ക കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള അതിരൂപതാതല പ്രതിനിധി സംഘം.
സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പാലയൂരി ലുണ്ടായ പോലീസ് നടപടികളില്‍ സഭയ്ക്ക് അതീവ ഉത്ക്കണ്ഠയും വേദനയുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലെ ചില കേന്ദ്രങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ചില സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായി. അതിനു സമാനമായ ഈ സംഭവത്തില്‍ പോലീസ് തന്നെ പ്രതിസ്ഥാനത്ത് വന്നത് പ്രതിഷേധാര്‍ഹമാണ്.
ഈ സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നറിയാന്‍ സഭാ നേതൃത്വത്തിന് ആകാംക്ഷയുണ്ട്. ശാന്തമായ അന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ശിക്ഷണനടപടി സ്വീകരിക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൈദികര്‍, പള്ളി ട്രസ്റ്റിമാര്‍, സംഘടനാ ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.
തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, അഡ്വക്കേറ്റ് ഫോറം പ്രസിഡന്റ് അഡ്വ. അജി വര്‍ഗീസ്, മുന്‍പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.ഐ ലാസര്‍ മാസ്റ്റര്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ ഭാരവാ ഹികളായ കെ.സി. ഡേവീസ്, റോണി അഗസ്റ്റ്യന്‍, ലീല വര്‍ഗീസ്, മേഴ്‌സി ജോയ്, ജോജു മഞ്ഞില,അലോഷ്യസ് കുറ്റിക്കാട്ട്, ജോഷി കൊമ്പന്‍, തോമസ് ചിറമ്മല്‍, എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.
പാലയൂര്‍ പള്ളി കൈക്കാരന്‍ ഹൈസണ്‍ പി.എ, തിര്‍ത്ഥാടനകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, ജോയ്‌സി ആന്റണി, എന്നിവര്‍ പാലയൂര്‍ പള്ളി പ്രതിനിധികളായി പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *