പാലക്കാട്: തത്തമംഗലത്തും നല്ലേപ്പള്ളിയിലും സ്‌കൂളുകളില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് തകര്‍ക്കുകയും ക്രിസ്മസ് ആഘോഷങ്ങള്‍ തടയുകയും ചെയ്തതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സംഭവം മതേതര കേരളത്തിന് അപമാനക രമാണെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണ മെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് സമിതി യോഗം ആവശ്യപ്പെട്ടു.
പാലക്കാട് തത്തമംഗലം ജിയുപി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച പുല്‍ക്കൂടാണ് തകര്‍ത്തത്. സ്‌കൂളിന്റെ ഗ്രില്ലിന്റെ ഉള്ളിലൂടെ നീളമുള്ള വടി ഉപയോഗിച്ച് അലങ്കാരങ്ങളെല്ലാം പുറത്തേക്ക് എടുത്തെറിഞ്ഞു നശിപ്പി ക്കുകയായിരുന്നു.
നല്ലേപള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടത്തിയ ക്രിസ്മസ് ആഘോഷങ്ങള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞതിലും യോഗം പ്രതിഷേധിച്ചു. സംഭവത്തില്‍ വിഎച്ച്പി ജില്ലാ സെക്രട്ടറി, ജില്ലാ സംയോജക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നിവരെ അറസ്റ്റ് ചെയ്തുവെങ്കിലും സംഭവത്തിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സമുദായ ഐക്യം തകര്‍ക്കുവാന്‍ ചിലര്‍ നടത്തുന്ന ശ്രമം മുളയിലെ നുള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
രൂപതാ ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് അഡ്വ. ജോണ്‍ അധ്യക്ഷത വഹിച്ചു. രൂപതാ സെക്രട്ടറി ജിജോ അറയ്ക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഡെന്നി തെങ്ങുംപള്ളി , രൂപതാ ട്രഷറര്‍ ജോസ് മുക്കട, കെ.എഫ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു
Leave a Comment
Your email address will not be published. Required fields are marked with *