Follow Us On

01

July

2025

Tuesday

കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുള്ള മെഗാ ക്രിസ്മസ് ഘോഷയാത്ര ജനുവരി നാലിന്

കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുള്ള മെഗാ ക്രിസ്മസ് ഘോഷയാത്ര ജനുവരി നാലിന്
കോഴിക്കോട്: കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുള്ള ‘ മെഗാ ക്രിസ്മസ് ഘോഷയാത്ര-‘ഫെലിക്‌സ് നതാലിസ്’ 2025 ജനുവരി 4-ന് വൈകുന്നേരം 4 മുതല്‍ 7 വരെ നടക്കും. ആയിരത്തില്‍പരം ക്രിസ്മസ് പാപ്പമാരുടെ  അകമ്പടിയോടു കൂടെ നടക്കുന്ന ക്രിസ്മസ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം പാപ്പയുടെ ചുവപ്പ് വസ്ത്രമായിരിക്കും ധരിക്കുക. വിവിധ കലാപരിപാടികളും അരങ്ങേറും.
കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദൈവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ സമാപിക്കും. സെന്റ് ജോസഫ് ദൈവാലയത്തില്‍, രൂപത മീഡിയ സെന്റര്‍-പാക്‌സ് കമ്മ്യൂണിക്കേഷന്‍ സജ്ജമാക്കിയ ഫ്‌ളാഷ് മോബോടുകൂടി ഘോഷയാത്ര ആരംഭിക്കും.
കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാധാനത്തിന്റെ സന്ദേശമായ പ്രാവുകള്‍ പറപ്പിക്കുന്നതോടെ ആരംഭിക്കുന്ന ഘോഷയാത്ര വയനാട് റോഡ് വഴി സി എച്ച് ഓവര്‍ബ്രിഡ്ജിലൂടെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ എത്തിച്ചേരും. തുടര്‍ന്നുള്ള സമാപന സമ്മേളനം  കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും.
പാക്‌സ് കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന തീം സോംഗ് പ്രസന്റേഷന്‍, മേരിക്കുന്ന് നിര്‍മ്മല നഴ്‌സിംഗ് സ്‌കൂള്‍, പ്രോവിഡന്‍സ് കോളേജ് എന്നിവര്‍ അവതരിപ്പിക്കുന്ന  ഫ്യൂഷന്‍ ഡാന്‍സ്, നാടകം, തുടങ്ങിയ കലാപരിപാടികള്‍ സമാപന സമ്മേളനത്തില്‍ അരങ്ങേറും.
ജാതി മത വ്യത്യാസമില്ലാതെഏവര്‍ക്കും പങ്കെടുക്കാവുന്ന, സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം നല്‍കുന്ന ഈ ഘോഷയാത്ര കോഴിക്കോട് നഗരത്തിലെ ആദ്യമെഗാ ക്രിസ്മസ് ഘോഷയാത്രയാണെന്നും മുന്നോട്ടുള്ള വര്‍ഷങ്ങളിലും ഇത് തുടരുമെന്നും ബിഷപ് ഡോ. ചക്കാലക്കല്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?