Follow Us On

04

June

2025

Wednesday

ജൂബിലി ആയുര്‍വേദ മിഷന്‍ ആശുപത്രിക്ക് ആയുര്‍ ഡയമണ്ട് സര്‍ട്ടിഫിക്കേഷന്‍

ജൂബിലി ആയുര്‍വേദ മിഷന്‍ ആശുപത്രിക്ക് ആയുര്‍ ഡയമണ്ട് സര്‍ട്ടിഫിക്കേഷന്‍
തൃശൂര്‍: തൃശൂര്‍ രാമവര്‍മപുരത്ത് പ്രവര്‍ത്തിക്കു ജൂബിലി ആയുര്‍വേദ മിഷന്‍ ആശുപത്രിക്ക് കേരള ടൂറിസം വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന അംഗീകാരമായ ആയുര്‍ ഡയമണ്ട് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. രാമവര്‍മപുരം ജൂബിലി ആയുര്‍വേദ മിഷന്‍ ആശുപത്രി കാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ. രാജന്‍ ഈ അംഗീകാരം പ്രഖ്യാപിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിശിഷ്ഠാതിഥികളായി വത്തിക്കാനില്‍ നിന്നുള്ള റവ. ആര്‍ച്ചിമാന്ദ്രൈറ്റ് യരോസ്ലാവ് ലൈജാക്ക്, ഫ്രാന്‍സില്‍ നിന്നും ഫാ. ജീന്‍-ലൂക്ക് ബാലാഞ്ച് എന്നിവര്‍ പങ്കെടുത്തു. പത്താം വര്‍ഷത്തിലേക്കെത്തുന്ന ജൂബിലി ആയുര്‍വേദയുടെ ആഘോഷങ്ങളുടെ ഭാഗമായി മര്‍മ ക്ലിനിക്, വെരിക്കോസ് ക്ലിനിക്, പൈല്‍സ് ക്ലിനിക്, ഹോം കെയര്‍, ജൂബിലി കെയര്‍ കാര്‍ഡ് എന്നിവയുടെ
പ്രഖ്യാപനവും നടത്തി.
ആയുര്‍വേദ വൈദ്യശാസ്ത്രരംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂബിലി ആയുര്‍വേദ ചീഫ് കസള്‍ട്ടന്റ് സിസ്റ്റര്‍ ഡൊണാറ്റയെയും കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി നിയമിതനായ ജൂബലി പാസ്റ്ററല്‍ കെയര്‍ മെമ്പര്‍ ഫാ. ഡിറ്റോ കൂളയെയും ചടങ്ങില്‍ ആദരിച്ചു.
തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ജൂബിലി മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഫാ. റെി മുണ്ടന്‍കുരിയന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ബെി ജോസഫ്. ഡോ. ഹാര്‍വിന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?