Follow Us On

01

July

2025

Tuesday

ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് ബലിവേദിയിലേക്ക്

ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് ബലിവേദിയിലേക്ക്
പത്തനംതിട്ട: പത്തനംതിട്ട രൂപതയിലെ വടശേരിക്കര സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ഇടവകയ്ക്ക് ഇത് ധന്യനിമിഷം. ഇടവകാംഗങ്ങളായ ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച അപൂര്‍വ നിമിഷങ്ങള്‍ക്ക് ഇടവക സാക്ഷിയായി.
ഇടവകാംഗങ്ങളും സഹോദരങ്ങളുമായ ഡീക്കന്‍ ജോസഫ് കോന്നാത്ത്, ഡീക്കന്‍ തോമസ് കോന്നാത്ത് എന്നിവര്‍ മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയില്‍ വച്ച് വൈദികരായി  അഭിഷിക്തരായി. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവയാണ് ഇരുവര്‍ക്കും പട്ടം നല്‍കിയത്.
വടശേരിക്കര കോന്നാത്ത് സണ്ണി മാത്യു-ആലീസ് ദമ്പതികളുടെ മക്കളാണ് നവവൈദികര്‍. വടശേരിക്കര ഇടവകാംഗമായ ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസിന്റെ സഹോദരനാണ് നവവൈദികരുടെ പിതാവായ സണ്ണി മാത്യു. ഒന്നിച്ചു ജനിച്ച്, ഒരുമിച്ചു വളര്‍ന്ന്, ഒന്നിച്ചു വൈദികരുമാകുന്നു എന്നൊരു അപൂര്‍വ്വതയുമുണ്ട് ഇവര്‍ക്ക്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?