Follow Us On

04

January

2025

Saturday

കലയിലൂടെ ജീവന്റെ സന്ദേശം പകര്‍ന്ന ജീവോത്സവം

കലയിലൂടെ ജീവന്റെ സന്ദേശം പകര്‍ന്ന ജീവോത്സവം
കൊല്ലം: കൊല്ലം പ്രോ-ലൈഫ് രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കൊല്ലം സോപാനത്തില്‍ നടന്ന ഇന്റര്‍നാ ഷണല്‍ ജീവന്‍ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചു. സംഗീതവും നൃത്തവും സ്‌കിറ്റും മാര്‍ഗംകളിയും അവാര്‍ഡുകളും ആദരവുകളുമൊക്കെയായി ജീവന്റെ സന്ദേശം പകര്‍ന്നു നല്‍കിയ ഇന്റര്‍നാഷണല്‍ ജീവന്‍ ഫെസ്റ്റ് കൊല്ലം രൂപതാധ്യക്ഷനും കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാനുമായ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
മനുഷ്യജീവനെ സംരക്ഷിക്കാനും മനുഷ്യ മഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുവാനും പ്രോ-ലൈഫ് പ്രസ്ഥാനവും പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. ചടങ്ങില്‍ കൊല്ലം രൂപത പ്രോ-ലൈഫ് സമിതി കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ചു.
രൂപത വികാരി ജനറല്‍ ഫാ. ഡോ. ബൈജു ജൂലിയാന്‍, കെസി ബിസി പ്രോ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. ക്‌ളീറ്റസ് കതിര്‍പറമ്പില്‍, ഫാമിലി അപ്പോസ്റ്റലേറ്റ് കൊല്ലം രൂപത ഡയറക്ടര്‍ ഫാ. ഷാജന്‍, കെസിബിസി പ്രോ-ലൈഫ് സമിതി ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, സ്വാഗതസംഘം ഇന്റര്‍നാഷണല്‍ കണ്‍വീനര്‍ അരുണ്‍ ജോസഫ്, കരുതല്‍ അക്കാഡമി പ്രിന്‍സിപ്പല്‍ ബെറ്റ്‌സി എഡിസണ്‍, ഇന്റര്‍നാഷണല്‍ പീപ്പിള്‍ ലീപ് ഓര്‍ഗനൈസേഷന്‍ ഇന്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ, കെസിബിസി പ്രോ-ലൈഫ് സമിതി ട്രഷറര്‍ ടോമി പ്ലാത്തോട്ടം, വൈസ് പ്രസിഡന്റ് ഡോ. ഫ്രാന്‍സിസ് ജെ. ആറാടന്‍, സെക്രട്ടറിമാരായ ഇഗ്നേഷ്യസ് വിക്ടര്‍,സെമിലി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ പോള്‍ ചിറ്റിലപ്പള്ളി മെമ്മോറിയല്‍ സെന്റ് ജോണ്‍ പോള്‍  അവാര്‍ഡ് കൊല്ലം രൂപത വികാരി ജനറലും മോറല്‍ തിയോളജിയനും കൊല്ലം രൂപത പ്രോ-ലൈഫ് മുന്‍ ഡയറക്ടറുമായ റവ. ഡോ. ബൈജു ജൂലിയാനും, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍  മെമ്മോറിയല്‍ സെന്റ് ജോസഫ് അവാര്‍ഡ് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ക്‌ളീറ്റസ് കതിര്‍പറമ്പിലിനും (വിജയപുരം രൂപത) സമ്മേളനത്തില്‍വച്ച് നല്‍കി.
ഫാ. ജോസഫ് പുത്തന്‍പുര മെമ്മോറിയല്‍ സെന്റ് ആന്റണി അവാര്‍ഡ് യുഗേഷ് തോമസ് പുളിക്കനും (കുറവിലങ്ങാട്, പാല രൂപത), ഡോ. എം. ജോണ്‍ ഐപ്പ് മെമ്മോറിയല്‍ സെന്റ് മറിയം തെരേസ അവാര്‍ഡ് കുഴിക്കാട്ടുശേരി മറിയം തെരേസ ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസിനും (ഇരിങ്ങാലക്കുട രൂപത) ലഭിച്ചു.
ഡോ. സിസ്റ്റര്‍ മേരി മാര്‍സലസ് മെമ്മോറിയല്‍ സെന്റ് മദര്‍ തെരേസ അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസിക്കും (പാലാ രൂപത), ജേക്കബ് മാത്യു പള്ളിവാതുക്കല്‍ മെമ്മോറിയല്‍ സെന്റ് ഫ്രാന്‍സിസ് അസീസി അവാര്‍ഡ് സാബു ജോസിനും  (എറണാകുളം-അങ്കമാലി അതിരൂപത) ലഭിച്ചു.
അഡ്വ. ജോസി സേവ്യര്‍ മെമ്മോറിയല്‍ സെന്റ് വിന്‍സെന്റ് ഡി. പോള്‍ അവാര്‍ഡ് ടോമി ദിവ്യരക്ഷാലയത്തിനും (കോതമംഗലം രൂപത), ഡോ. ഫ്രാന്‍സിസ് കരീത്ര മെമ്മോറിയല്‍ സെന്റ് ജിയന്ന ബെറെറ്റ മൊല്ല അവാര്‍ഡ് മാര്‍ട്ടിന്‍ ജെ ന്യുനസിനും (വരാപ്പുഴ അതിരൂപത) ലഭിച്ചു.
കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, വൈസ് പ്രസിഡന്റ് ഡോ. ഫ്രാന്‍സിസ് ജെ. ആറാടന്‍, സെക്രട്ടറിമാരായ ഇഗ്നേഷ്യസ് വിക്ടര്‍, സെമിലി സുനില്‍ എന്നിവര്‍ക്ക് ജീവസംരക്ഷണ പുരസ്‌കാരവും ലഭിച്ചു.
കൊല്ലം രൂപതാംഗങ്ങളായ ഫാ. ഫില്‍സന്‍ ഫ്രാന്‍സിസിന് നവമാധ്യമ മേഖലയിലെ പ്രവര്‍ത്തനത്തിനും, ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസിന് സ്ത്രീ ഉന്നമന പ്രവര്‍ത്തനത്തിനും, ആലപ്പി സ്റ്റാലിന് മ്യൂസിഷ്യനുള്ള പുരസ്‌കാരവും പുസ്തക പ്രസാധകനുള്ള അവാര്‍ഡ് വി.ടി കുരീപ്പുഴയും ഏറ്റുവാങ്ങി.
പ്രവാസി എഴുത്തുകാരന്‍ ജോസഫ് എഡ്വേര്‍ഡിനും, വിദ്യാഭ്യാസ മേഖലയില്‍ ഡോ. ബിജു ടെറന്‍സിനും തിയൊഫിന്‍ ഫ്രഡിക്കും, ആതുരസേവന മേഖലയില്‍ ഡോ. തോമസ് അല്‍ഫോണ്‍സിനും, മാധ്യമ മേഖലയില്‍ സുധീര്‍ തോട്ടുവാ ലിനും, സിനിമ മേഖലയില്‍ ടി.എസ് സാബുവിനും, നാടക സിനിമ മേഖലയില്‍ ജോസ് ടൈറ്റസിനും,  സിനിമ ഗാന രചയിതാവും കവിയുമായ ജോസ് മോത്തക്കും  കര്‍മ്മരത്‌ന പുരസ്‌കാരവും ഇന്റര്‍നാഷണല്‍ ജീവന്‍ ഫെസ്റ്റ് 2024-ല്‍ വച്ച് സമ്മാനിച്ചു.
വലിയ കുടുംബങ്ങളെ പ്രതിനിധീകരിച്ച് ലണ്ടനില്‍ നിന്നുള്ള  അരുണ്‍ ജോസഫിനും റെയ്മക്കും, യുഎഇയില്‍ നിന്നുള്ള ഗോഡ്വിന്‍ മൈക്കിളിനും ആന്‍സിക്കും കൊല്ലം രൂപത ലാര്‍ജ് ഫാമിലി കോര്‍ഡിനേറ്റേര്‍സ് അഗസ്റ്റിന്‍ മൈക്കിളിനും ജാക്വിലിനും കൊല്ലം രൂപതയുടെ ആദരവുകള്‍ സമ്മാനിച്ചു.
ഇന്റര്‍നാഷണല്‍ പീപ്പിള്‍ ലീപ് ഓര്‍ഗനൈസേഷന്‍(ഇപ്ലോ),വി കെയര്‍ പാലിയേറ്റീവ് & ചാരിറ്റബിള്‍ ട്രസ്റ്റ്, കരുതല്‍ അക്കാഡമി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഇന്റര്‍നാഷണല്‍ ജീവന്‍ ഫെസ്റ്റ് നടത്തിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?