Follow Us On

20

April

2025

Sunday

പുതുവര്‍ഷത്തില്‍ സമാധാനത്തിനും മനുഷ്യജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുതുവര്‍ഷത്തില്‍ സമാധാനത്തിനും മനുഷ്യജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സമാധാനത്തിനും മനുഷ്യജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവിതത്തിന്റെ അന്തസ്സിനോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത പുലര്‍ത്തുവാന്‍ പുതുവത്സരദിന പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. 58-ാമത് ലോക സമാധാനദിനത്തില്‍ ആചരിച്ച ദൈവമാതാവായ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച്  സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സ്ത്രീയില്‍ നിന്ന് ജനിച്ച ഓരോ വ്യക്തിയുടെയും അന്തസ് സംരക്ഷിക്കപ്പെടണമെന്നും മുറിവേറ്റ ജീവനെ പരിപാലിക്കണമെന്നും പാപ്പ പറഞ്ഞു.

മറിയത്തില്‍ നിന്ന് ജനിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരം മനുഷ്യന്റെ ബലഹീനതയില്‍ ദൈവത്തിന്റെ സാന്നിധ്യം വെളിപ്പെടുത്തുന്നതാണെന്ന്  പാപ്പ വിശദീകരിച്ചു. ദൈവപുത്രനായ യേശു,  അമ്മയുടെ പരിചരണവും സ്‌നേഹവും പരിലാളനയും ആവശ്യമുള്ളവിധത്തില്‍ ചെറുതായതുപോല ഇന്നും സമാനമായ പരിചരണം ആവശ്യമുള്ള എല്ലാവരിലൂടെയും യേശു നമ്മുടെ ഇടയിലേക്ക് കടന്നുവരുന്നു. ‘ക്രിസ്തു ഈ ലോകത്തിലേക്ക് പ്രവേശിച്ച വാതിലാണ് മറിയം’ എന്ന് വിശുദ്ധ അംബ്രോസിനെ ഉദ്ധരിച്ച് ഫ്രാന്‍സിസ്  പാപ്പ പറഞ്ഞു. യാഥാര്‍ത്ഥ്യത്തില്‍ നിന്ന്  വിഭിന്നമായ  ‘അമൂര്‍ത്തമായ’ ഒരു ദൈവസങ്കല്‍പ്പമാണ് ആധുനിക മനുഷ്യന്‍ പലപ്പോഴും വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ മനുഷ്യന്റെ കഷ്ടപ്പാടുകളിലും ആവശ്യങ്ങളിലും പങ്കുചരേുന്ന ‘മൂര്‍ത്തമായ’ ദൈവസാന്നിധ്യമാണ് ക്രിസ്തുവിലൂടെ വെളിപ്പെട്ടത്. ‘പ്രതീക്ഷ പുനര്‍ജനിക്കട്ടെ,  ഭൂമിയിലെ എല്ലാ ജനങ്ങള്‍ക്കും സമാധാനം ഉണ്ടാകട്ടെ’ എന്ന് പ്രാര്‍ത്ഥനയോടെ ജൂബിലി  വര്‍ഷം പരിശുദ്ധ മറിയത്തിന് ഭരമേല്‍പ്പിച്ചുകൊണ്ടാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?