Follow Us On

20

April

2025

Sunday

കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പു പറയണമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി

കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പു പറയണമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി
കൊച്ചി:  കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പു പറയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
കുട്ടികളായാല്‍ പുകവലിക്കുമെന്നും ഞാനും പുകവലിക്കാറുണ്ടെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ലഹരി ഉപയോഗത്തെ നിസാരവത്കരിക്കുന്നതാണ്. കഞ്ചാവ് വലിക്കുന്നതിനെയാണ് മന്ത്രി പുകവലിയായി കാണുന്നത്.
ലഹരിക്കെതിരെ കോടികള്‍ ചെലവഴിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരിന്റെ പ്രതിനിധി തന്നെ ഇപ്രകാരം പറയുന്നത് നിരുത്തരവാദിത്വമാണ്. കേരളം 2025-ലേക്ക് ചുവടുവെച്ചത് തന്നെ മദ്യത്തില്‍ ആറാടിയാണ്.
യുവതലമുറ ലഹരിക്ക് അടിമപ്പെട്ട് കൊലപാതകം വരെ നടത്തുന്നു. സംസ്ഥാനത്തെ 1057 വിദ്യാലയങ്ങള്‍ ലഹരി മാഫിയയുടെ പിടിയിലാണെന്നും ലഹരി സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ വിദ്യാലയങ്ങളില്‍ ഉണ്ടെന്നും പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്.
ലഹരിയുടെ ഉപയോഗം യുവതലമുറയെ പാഴ്ജന്മങ്ങളാക്കി മാറ്റുമ്പോള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അബദ്ധജഡിലമായ പ്രസ്താവനകള്‍ നടത്തി ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?