കൊച്ചി: മുനമ്പം വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോര്‍ഡും കേരള സര്‍ക്കാരും അംഗീകരിക്കണമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍. വൈപ്പിന്‍ ജനത ഫോര്‍ട്ട് വൈപ്പിന്‍ മുതല്‍ മുനമ്പം വരെ കൈകോര്‍ത്തുപിടിച്ച മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തി അയ്യായി രത്തോളം ആളുകളും നൂറോളം വൈദികരും സന്യാസിനികളും കണ്ണികളായി.
മുനമ്പത്ത് താമസിക്കുന്ന സാധാരണക്കാരുടെ റവന്യൂ അവകാശങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിച്ചു കിട്ടുവാനും മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ തീരുമാനങ്ങള്‍ താമസം കൂടാതെ ഉണ്ടാകണമെന്നും അതുവഴി സാധാരണ ജനങ്ങള്‍ക്ക് സാമൂഹ്യനീതി വൈകാതെ ലഭിക്കണമെന്നും ആര്‍ച്ചു ബിഷപ് ഡോ. കളത്തിപറമ്പില്‍ ആവശ്യപ്പെട്ടു.
വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍.ഷൈജു പര്യാത്തുശേരി, വരാപ്പുഴ അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യുഇലഞ്ഞിമിറ്റം, ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എംഎല്‍എ, മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിബിസി ഡെപൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, വരാപ്പുഴ അതിരൂപത ചാന്‍സിലര്‍ റവ. ഫാ.എബിജിന്‍ അറക്കല്‍, പി.ആര്‍.ഒ ഫാ.യേശുദാസ് പഴമ്പിള്ളി, ഷാജി ജോര്‍ജ്, കെല്‍സിഎ സംസ്ഥാന സെക്രട്ടറി ജോസി കരുമാഞ്ചേരി, ഫാ. ജോഷി മയ്യാറ്റില്‍, കൊച്ചി രൂപത ചാന്‍സിലര്‍ ഫാ. ജോണി സേവ്യര്‍ പുതുക്കാട്, മനുഷ്യച്ചങ്ങല കമ്മിറ്റി ചെയര്‍മാന്‍ ഫാ. പോള്‍ തുണ്ടിയില്‍,ഫാ. ഫ്രാന്‍സിസ് പൂപ്പാടി, ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ ഒളിപറമ്പില്‍, ജോ.ജനറല്‍ കണ്‍വീനര്‍ എബി തട്ടാരുപറമ്പില്‍, സി.ജെ പോള്‍, റോയ് പാളയത്തില്‍, ബിജു പുത്തന്‍വീട്ടില്‍, മേരി ഗ്രേയ്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *