മാനന്തവാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കത്തോലിക്കാ സഭ നടപ്പാക്കിയ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി വിവിധ ഏജന്‍സികളുടെ യോഗം വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാളില്‍ നടന്നു.
കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കാത്തലിക് റിലീഫ് സര്‍വീസ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ബത്തേരി ശ്രേയസ്, കോഴിക്കോട് ജീവന, സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്‌മെന്റ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.
കാരിത്താസ് ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി ഫെര്‍ണാണ്ടസ് യോഗം ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, ശ്രേയസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍, ജീവന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആല്‍ബര്‍ട്ട് വിസി, താമരശേരി സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്‌മെന്റ് ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, കാത്തലിക് റിലീഫ് സര്‍വീസ് സൗത്ത് ഇന്ത്യ ഓപ്പറേഷന്‍സ് മേധാവി ജോമി ജോസഫ്, കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോ. വി.ആര്‍. ഹരിദാസ്, കാത്തലിക് റിലീഫ് സര്‍വീസ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് പി.കെ. കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *