കാക്കനാട്: സീറോമലബാര്‍സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ പ്രഥമ അജപാലന പ്രബോധനം: ‘നവീകരണത്തിലൂടെ ശക്തീകരണം’ പ്രസിദ്ധീകരിച്ചു. സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.
2024 ഓഗസ്റ്റ് 22 മുതല്‍ 25 വരെ കൂടിയ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അജപാലന പ്രബോധനം പുറത്തിറക്കിയിരിക്കുന്നത്. ഈ അജപാലന പ്രബോധനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ സമയോചിതമായി നടപ്പിലാക്കാന്‍ പിതാക്കന്മാരും സമര്‍പ്പിത സമൂഹങ്ങളുടെ അധികാരികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും, വൈദികരും സമര്‍പ്പിതരും വിശ്വാസികളും അവരോടു പൂര്‍ണമായും സഹകരിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് അഭ്യര്‍ത്ഥിച്ചു.
അജപാലന പ്രബോധനത്തിന്റെ രൂപീകരണത്തിന് സഹായിച്ച വര്‍ക്കും പ്രത്യേകിച്ച്, കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ഫാ. ജോജി കല്ലിങ്ങല്‍ എന്നിവര്‍ക്ക് മേജര്‍ ആര്‍ച്ചുബിഷപ് നന്ദി അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *