പാലാ: വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഭരണകൂടം നിലപാട് മാറ്റിയില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോപം നേരിടേണ്ടിവരും. ദിനംപ്രതി വന്യജീവി ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്നത് അത്യന്തം ഖേദകരമാണ്. കൊല്ലപ്പെടുന്നവര്‍ സാധാരണക്കാരായതുകൊണ്ടാണോ അധികാരികള്‍ക്ക് നിസംഗതയെന്ന് യോഗം സംശയം പ്രകടിപ്പിച്ചു.
വന്യജീവി ആക്രമണം തടയുന്നതിന് ഫലപ്രദമായി നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തില്‍ മുണ്ടാങ്കല്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധിരീ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോര്‍ജ് പഴേപറമ്പില്‍, ജോസ് വട്ടുകുളം, ആന്‍സമ്മ സാബു, ജോയി കണിപ്പറമ്പില്‍, ജോണ്സന് മാത്യു, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *