Follow Us On

04

June

2025

Wednesday

യുഎസ് പ്രസിഡന്റ് ട്രംപിന് വേണ്ടി കര്‍ദിനാള്‍ തിമോത്തി ഡോളന്‍ സ്ഥാനാരോഹണചടങ്ങില്‍ പ്രാര്‍ത്ഥന നടത്തും

യുഎസ് പ്രസിഡന്റ് ട്രംപിന് വേണ്ടി കര്‍ദിനാള്‍ തിമോത്തി ഡോളന്‍ സ്ഥാനാരോഹണചടങ്ങില്‍ പ്രാര്‍ത്ഥന നടത്തും

വാഷിംഗ്ടണ്‍ ഡിസി: ജനുവരി 20 ന് 47-ാമത് യുഎസ് പ്രസിഡന്റായി സ്ഥാനാരോഹിതനാകുന്ന ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കര്‍ദിനാള്‍ തിമോത്തി ഡോളന്‍ പ്രാരംഭ പ്രാര്‍ത്ഥന നയിക്കും.  ന്യൂയോര്‍ക്കിലെ ~ഒരു സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷനുമായി നടത്തിയ അഭിമുഖത്തില്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായ കര്‍ദിനാള്‍ ഡോളന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാരംഭ പ്രാര്‍ത്ഥന നടത്താന്‍ തന്നോട് നിയുക്തപ്രസിഡന്റ് ആവശ്യപ്പെട്ടതായി കര്‍ദിനാള്‍ അഭിമുഖത്തില്‍ പറഞ്ഞു. 2017 ല്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പ്രാരംഭ പ്രാര്‍ത്ഥന നടത്തിയത് കര്‍ദിനാള്‍ ഡോളനായിരുന്നു.

നിയുക്ത പ്രസിഡന്റ് ട്രംപുമായി വിശ്വാസപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കര്‍ദിനാള്‍ ഡോളന്‍ അഭിമുഖത്തില്‍ പറഞ്ഞു. രണ്ട് കൊലപാതക ശ്രമങ്ങളില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപെട്ടതെന്ന് ട്രംപ് പറഞ്ഞതായും കര്‍ദിനാള്‍ വെളിപ്പെടുത്തി. ജൂലൈ 13-ന് പെന്‍സില്‍വാനിയയില്‍ നടന്ന പ്രചാരണ റാലിയില്‍, ട്രംപിന്റെ ചെവിയുടെ വളരെ അടുത്തുകൂടിയാണ് അക്രമി ഉതിര്‍ത്ത വെടിയുണ്ട കടന്നുപോയത്. സെപ്റ്റംബറില്‍ ഫ്‌ളോറിഡയില്‍ നടന്ന പ്രചാരണ യോഗത്തിലും ട്രംപിന് നേരെ വധശ്രമമുണ്ടായി.  നിയുക്ത പ്രസിഡന്റ് ട്രംപിനെ വിശ്വാസത്തില്‍ വളര്‍ത്താന്‍ ഈ സംഭവങ്ങള്‍ക്ക്  സാധിച്ചിട്ടുണ്ടാകാം എന്ന് താന്‍ വിശ്വസിക്കുന്നതായി കര്‍ദിനാള്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?