Follow Us On

10

January

2025

Friday

കിഫ സ്ഥാപക അംഗം അഡ്വ. അലക്‌സ് എം. സ്‌കറിയയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചിച്ചു

കിഫ സ്ഥാപക അംഗം അഡ്വ. അലക്‌സ് എം. സ്‌കറിയയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചിച്ചു
കൊച്ചി: കിഫ (കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍) സ്ഥാപക അംഗവും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന അഡ്വ. അലക്‌സ് എം. സ്‌കറിയയുടെ ആകസ്മിക നിര്യാണത്തില്‍ സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചിച്ചു. ഹൃദയാഘാത്തെ തുടര്‍ന്ന് ജനുവരി എട്ട് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്.
പരിസ്ഥിതി, വനം-വന്യജീവി സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട് മലയോര ജനത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അനീതികള്‍ക്കെതിരെ പോരാട്ടങ്ങള്‍ക്ക് ആശയതലത്തിലും പ്രായോഗികതലത്തിലും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കാലത്തിനൊത്തു വരുത്തേണ്ട നവീകരണങ്ങള്‍ സംബന്ധിച്ചും വെല്ലുവിളികളെ പ്രായോഗികമായി എങ്ങനെ നേരിടാമെന്നത് സംബന്ധിച്ച് പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ക്ക് അദ്ദേഹം നല്‍കിയിട്ടുള്ള സഹായസഹകരണങ്ങള്‍ നന്ദിയോടെ അനുസ്മരിക്കുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പറയുന്നു.
അഡ്വ. അലക്‌സ് എം. സ്‌കറിയ ഒരു തികഞ്ഞ സമുദായ സ്‌നേഹികൂടിയായിരുന്നു. ജെ.ബി. കോശി കമ്മീഷന്‍ മുന്‍പാകെ സീറോ മലബാര്‍ സഭ സമര്‍പ്പിച്ച നിവേദനത്തില്‍ മലയോര കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍ സമഗ്രമായി ഉള്‍പ്പെടുത്തി നല്‍കുന്നതിന് അദ്ദേഹം നല്‍കിയ സഹായസഹകരണങ്ങള്‍ നിസ്തുലമാണ്.
ഇഡബ്ല്യുഎസ് സംവരണ വിഷയങ്ങളിലുള്ള നിയമപോരാട്ടങ്ങളിലും അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹം നല്‍കിയ സേവനം എടുത്തുപറയേണ്ടതാണ്. പ്രത്യേകമായി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും കേന്ദ്ര ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട നിരവധി സംഭവങ്ങളില്‍ അദ്ദേഹം നിയമപരമായ ഇടപെടല്‍ നടത്തി അനുകൂല ഉത്തരവുകള്‍ നേടിക്കൊടുത്തു. സഭയോടും സമുദായത്തോടും പൊതുസമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ട് തന്റെ കഴിവും സമയവും പണവും മറ്റുള്ളവര്‍ക്കുവേണ്ടി പങ്കുവയ്ക്കാന്‍ തയാറായ ഒരു മനുഷ്യസ്‌നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?